സംസ്ഥാനത്ത് മഴ തുടരും വടക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടു. പിറകെ രണ്ടാമത്തെ ന്യൂനമർദം സെപ്റ്റംബർ 25 ഓടെ രൂപപ്പെട്ട് തീവ്ര ന്യൂനമർദമായി സെപ്റ്റംബർ 27 ഓടെ ആന്ധ്രാ-ഒഡിഷ തീരത്ത് കരയിൽ പ്രവേശിക്കാൻ സാധ്യതയുണ്ട്.
ബംഗാൾ ഉൾക്കടലിന് പുറമെ പടിഞ്ഞാറൻ പസഫിക് സമുദ്രത്തിലും ചുഴലിക്കാറ്റുകൾ സജീവമാണ്. ആദ്യ ന്യൂനമർദം നേരിട്ട് മഴയ്ക്ക് കാരണമാകില്ലെങ്കിലും നിലവിൽ ലഭിച്ചു കൊണ്ടിരിക്കുന്ന മഴ തുടരും. രണ്ടാമത്തെ ന്യൂനമർദം സംസ്ഥാനത്ത് പൊതുവെ 25 ന് ശേഷം 2-3 ദിവസം മഴയിൽ വർധനവിന് കാരണമാകും
പുതുക്കിയ കള്ളക്കടൽ ജാഗ്രതാ നിർദേശം
കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഇന്ന് (22/09/2025) വൈകുന്നേരം 05.30 മുതൽ 23/09/2025 രാത്രി 11.30 വരെ 0.5 മുതൽ 1.1 മീറ്റർ വരെയും; കന്യാകുമാരി ജില്ലയിലെ നീരോടി മുതൽ ആരോക്യപുരം വരെയുള്ള തീരങ്ങളിൽ ഇന്ന് (22/09/2025) വൈകുന്നേരം 05.30 മുതൽ 24/09/2025 പകൽ 11.30 വരെ 0.9 മുതൽ 1.0 മീറ്റർ വരെയും ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.
കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക
Discussion about this post