അപകീർത്തി കുറ്റകരമല്ലാതാക്കാനുള്ള സമയം ഏറെ അതിക്രമിച്ചുവെന്ന് സുപ്രീംകോടതി. ജെഎൻയു സർവ്വകലാശാലയിലെ വിരമിച്ച അദ്ധ്യാപിക അമിത സിങ് ഓൺലൈൻ വാർത്താ പോർട്ടലായ ദി വയറിനെതിരെ നൽകിയ ഹർജി പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ പരാമർശം.
അപകീർത്തി കുറ്റകരമല്ലാതാക്കുന്നതിനെ അനുകൂലിച്ചാണ് സുപ്രീംകോടതിയുടെ ജസ്റ്റിസ് എംഎം സുന്ദരേഷും ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമയും അടങ്ങുന്ന രണ്ട് അംഗ ബെഞ്ചിന്റെ പരാമർശം.
2016ൽ ന്യൂസ് പോർട്ടലിൽ പ്രസിദ്ധീകരിച്ച ഒരു ലേഖനവുമായി ബന്ധപ്പെട്ടാണായിരുന്നു കേസ്. വയറിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ ജെഎൻയു വിഘടനവാദത്തിന്റേയും ഭീകരതയുടേയും ഗുഹ എന്ന് പരാമർശിച്ചതിനെരെയാണ് അദ്ധ്യാപിക അപകീർത്തി കേസ് നൽകിയത്.
സ്ഥാപനത്തിനും റിപ്പോർട്ടർക്കുമെതിരെ അമിത സിങ് ക്രിമിനൽ മാനനഷ്ടക്കേസ് ഫയൽ ചെയ്യുകയായിരുന്നു. തുടർന്ന് 2017ൽ കോടതി ന്യൂസ് പോർട്ടലിന് സമൻസ് അയച്ചു. ഡൽഹി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ന്യൂസ് പോർട്ടലിന്റെ ഹർജി തള്ളുകയായിരുന്നു. തുടർന്നാണ് ന്യൂസ്പോർട്ടൽ സുപ്രീംകോടതിയെ സമീപിച്ചത്.
Discussion about this post