കുടുംബശ്രീ മിഷൻ സംസ്ഥാന, ജില്ലാ തലങ്ങളിൽ സ്റ്റേറ്റ് അസിസ്റ്റന്റ് പ്രോഗ്രാം മാനേജർ, ജില്ലാ പ്രോഗ്രാം മാനേജർ (ഫാം ലൈവ്‌ലിഹുഡ്) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ കാലാവധി, നിയമനം ലഭിക്കുന്ന സാമ്പത്തിക വർഷാവസാനം വരെയായിരിക്കും.
അപേക്ഷകർക്ക് അഗ്രികൾച്ചറിൽ ബിരുദം (ബി.എസ്.സി അഗ്രികൾച്ചർ/ബി.ടെക് അഗ്രികൾച്ചർ) ഉണ്ടായിരിക്കണം. അംഗീകൃത സ്ഥാപനങ്ങളിൽ നിന്നുള്ള റെഗുലർ ബാച്ച് ബിരുദമാണ് അഭികാമ്യം. 2025 മെയ് 31-ന് 40 വയസ്സ് കവിയാൻ പാടില്ല.
സർക്കാർ, അർദ്ധ സർക്കാർ വകുപ്പുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സർക്കാർ അംഗീകൃത സ്വയംഭരണ സ്ഥാപനങ്ങൾ, മറ്റ് സർക്കാർ അംഗീകൃത സ്ഥാപനങ്ങൾ/പ്രോജക്റ്റുകൾ എന്നിവയിൽ കാർഷിക മേഖലയിലോ കുടുംബശ്രീ മിഷനിലോ 3-4 വർഷത്തെ പ്രവൃത്തിപരിചയം നിർബന്ധമാണ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 30,000 രൂപ വേതനം ലഭിക്കും. കുടുംബശ്രീ മുഖേന നടപ്പാക്കുന്ന കാർഷിക മേഖലയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുക, പുതിയ ആശയങ്ങൾ വികസിപ്പിക്കുക, പദ്ധതി ആസൂത്രണം, പോളിസി തലത്തിലുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക എന്നിവയാണ് പ്രധാന ചുമതലകൾ.
അപേക്ഷകൾ നിശ്ചിത മാതൃകയിൽ സമർപ്പിക്കണം. നിയമന നടപടിക്രമങ്ങൾ സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് (സി.എം.ഡി) വഴിയാണ് നടപ്പാക്കുന്നത്. 500 രൂപയാണ് പരീക്ഷ ഫീസ്. അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബർ 4. കൂടുതൽ വിവരങ്ങൾക്ക് https://cmd.kerala.gov.in/wp-content/uploads/2025/09/SAPM_DPMFarm-livelihood.pdf
Discussion about this post