ഡല്‍ഹി: ‘വണ്‍ റാങ്ക്, വണ്‍ പെന്‍ഷന്‍’ ആവശ്യമുന്നയിച്ച് സമരത്തിനിറങ്ങിയ വിമുക്ത ഭടന്മാര്‍ക്കിടയില്‍ ഭിന്നത. പ്രഖ്യാപിച്ച റാലി ശനിയാഴ്ച നടക്കാനിരിക്കെയാണ് പ്രബല വിഭാഗത്തിന്റെ പിന്മാറല്‍. യോജിപ്പില്ലാതായെന്നും സംഘടനയെ രാഷ്ട്രീയ വല്‍ക്കരിക്കുകയാണെന്നും പ്രഖ്യാപിച്ചാണ് തീരുമാനം.
സമരം നയിക്കുന്ന സംഘടനകളുടെ കൂട്ടായ്മയായ യുണൈറ്റഡ് ഫ്രണ്ട് ഓഫ് എക്‌സ് സര്‍വീസ് മൂവ്‌മെന്റിനോട് വിടുതല്‍ തീരുമാനമറിയിച്ചെന്ന് സമരത്തിന്റെ മുന്നണിപ്പോരാളി റിട്ട.ലഫ്.ജന.ബല്‍ബീര്‍ സിംഗ് അറിയിച്ചു. സര്‍ക്കാരുമായുള്ള ചര്‍ച്ചയില്‍ പ്രതിനിധീകരിച്ച് പങ്കെടുത്ത സിംഗ് എക്‌സ് സര്‍വീസ് മെന്‍ ലീഗിന്റെ പ്രസിഡന്റാണ്.
ജന്തര്‍ മന്തറിലെ റാലിയ്ക്ക് തങ്ങള്‍ എതിരാണെന്ന് സംഘടന പറയുന്നു. സംഘടനാ സംവിധാനം രാഷ്ട്രീയ വല്‍ക്കരണത്തിന് എതിരായതിനാലാണ് തീരുമാനം. 26 ലക്ഷം വരുന്ന വിമുക്ത ഭടന്മാരില്‍ 4.5 ലക്ഷം പേര്‍ തങ്ങള്‍ക്കൊപ്പമാണെന്നും സംഘടന അവകാശപ്പെടുന്നു. തിരഞ്ഞെടുപ്പ് നടക്കാനിരിയ്ക്കുന്ന ബീഹാറില്‍ നടത്താനിരുന്ന റാലിയും രാഷ്ട്രീയ പ്രേരിതമാണെന്നും റാലിയ്ക്ക് ശേഷം കൂട്ടായ പ്രവര്‍ത്തനത്തിന് വിരോധമില്ലെന്നും ഇവര്‍ പറയുന്നു.
എന്നാല്‍, കൂട്ടായ്മയെ ഇല്ലാതാക്കാനുള്ള സര്‍ക്കാരിന്റെ നീക്കമാണ് ഇതിന് പിന്നിലെന്ന് യുണൈറ്റഡ് ഫ്രണ്ടിന്റെ മാദ്ധ്യമ ഉപദേഷ്ടാവ് റിട്ട.കേണല്‍ അനില്‍ കൗള്‍ പറഞ്ഞു.
Discussion about this post