റാഞ്ചി: ജാർഖണ്ഡിൽ 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച കമ്മ്യൂണിസ്റ്റ് ഭീകരനെ അറസ്റ്റ് ചെയ്തത് പോലീസ്. നിരോധിത സംഘടനയായ സിപിഐ മാവോയിസ്റ്റിന്റെ ഉന്നതപദവി വഹിക്കുന്ന പ്രശാന്ത് മാജിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
മാജി അറസ്റ്റിലായ വിവരം ഗിരിദ് പോലീസ് പുറത്തുവിടുകയായിരുന്നു. മാജിയോടൊപ്പം 5 കമ്മ്യൂണിസ്റ്റ് ഭീകരരെ കൂടി പിടികൂടിയിട്ടുണ്ടെന്ന് ഗിരിദ് എസ്പി അമിത് റെനു പറഞ്ഞു. അവർ ആരെല്ലാമാണെന്നത് സംബന്ധിച്ച വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. വെള്ളിയാഴ്ച പർവത്പൂർ -പാണ്ഡേയ്ദിൻ അതിർത്തിയിൽ നിന്നുമാണ് ഇയാളെ പിടികൂടിയത്.
മാജി പ്രദേശത്ത് ഒളിവിൽ കഴിയുന്നുണ്ടെന്ന് പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ നിർണായക നീക്കത്തിനൊടുവിലാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.
Discussion about this post