ന്യൂഡൽഹി: ന്യൂ ഇയർ ആഘോഷിക്കാനായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇറ്റലിയിലേക്ക് തിരിച്ചു. കോൺഗ്രസിന്റെ സ്ഥാപക ദിനത്തിന് ഒരു ദിവസം മാത്രം അവശേഷിക്കെയാണ് രാഹുൽ ഗാന്ധി പുതുവത്സരമാഘോഷിക്കാൻ ഇറ്റലിയിലേക്ക് യാത്ര തിരിച്ചിരിക്കുന്നത്. ഇന്ന് രാവിലെ ഖത്തർ എയർലൈൻസിൽ രാഹുൽ ഗാന്ധി മിലാനിലേക്ക് തിരിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
രാജ്യത്ത് കോൺഗ്രസ് വലിയ തകർച്ചയുടെ വക്കിൽ നിൽക്കുമ്പോഴാണ് രാഹുലിന്റെ ഇറ്റലി യാത്ര. ഇത്തരത്തിൽ രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധി വധേരയും അവധി ആഘോഷങ്ങളിൽ മുഴുകുന്നതിനെതിരെ പാർട്ടിക്കുള്ളിൽ നിന്ന് തന്നെ കടുത്ത പ്രതിഷേധമുയരുന്നുണ്ട്.









