ന്യൂഡൽഹി: കരസേനാ മേധാവി മനോജ് മുകുന്ദ് നരവാനെ ദക്ഷിണ കൊറിയൻ സന്ദർശനത്തിനായി പുറപ്പെട്ടു. രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനാണ് കരസേനാമേധാവി ദക്ഷിണ കൊറിയയിലേക്ക് പോകുന്നത്. ദക്ഷിണ കൊറിയയിലെ പ്രധാനപ്പെട്ട സൈനിക ഉദ്യോഗസ്ഥരുമായും ഇന്റലിജൻസ് മേധാവികളുമായും നരവാനെ ചർച്ച നടത്തും.
സിയോളിൽ വെച്ച് ദക്ഷിണ കൊറിയൻ പ്രതിരോധമന്ത്രി സു വൂക്ക് നരവാനെയെ സ്വീകരിക്കും.അതിനു ശേഷം, അദ്ദേഹം സൈനിക പരിശീലന കേന്ദ്രമായ കൊറിയ കോംബാറ്റ് ട്രെയിനിങ് സെന്റർ സന്ദർശിക്കും. ഉഭയകക്ഷി സൈനിക സഹകരണം ഉറപ്പുവരുത്താനും പ്രതിരോധ മേഖലയിൽ പങ്കാളിത്തം വർദ്ധിപ്പിക്കാനുമാണ് ഈ യാത്രയിലൂടെ ഇന്ത്യ ലക്ഷ്യമിടുന്നത്.
മിലിറ്ററി പ്ലാറ്റ്ഫോമുകളുടെയും സൈനിക ഉപകരണങ്ങളുടെയും പ്രധാനപ്പെട്ട ഒരു നിർമ്മാതാവാണ് ദക്ഷിണകൊറിയ. ഇരു രാജ്യങ്ങളും സൈനിക പങ്കാളിത്തം ഊട്ടിയുറപ്പിക്കുന്നതിലൂടെ ഇന്ത്യൻ പ്രതിരോധമേഖല കൂടുതൽ ദൃഢമാകും.
Discussion about this post