കൊച്ചി∙ മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള അടുപ്പം സ്വര്‍ണക്കടത്തിന് എം ശിവശങ്കര്‍ ഉപയോഗിച്ചെന്ന് കസ്റ്റംസ്. കോണ്‍സുലേറ്റ് കേന്ദ്രീകരിച്ചു നടക്കുന്ന നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളെ കുറിച്ചും ശിവശങ്കറിന് അറിവുണ്ടായിരുന്നുവെന്നും കസ്റ്റംസ് പറഞ്ഞു.
സ്വര്‍ണ്ണക്കടത്തില്‍ ശിവശങ്കറിന്റെ പങ്കില്‍ ശക്തമായ തെളിവു ലഭിക്കുകയുണ്ടായി. ശിവശങ്കര്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും ജാമ്യാപേക്ഷയെ എതിര്‍ത്തു കോടതിയില്‍ നല്കിയ സത്യവാങ്മൂലത്തില്‍ പറയുന്നു.
സ്വര്‍ണക്കടത്ത് ഇന്ത്യ – യുഎഇ ബന്ധത്തെ ബാധിച്ചെന്നും തിരുവനന്തപുരത്തെ കോണ്‍സുലേറ്റിന്റെ പ്രവര്‍ത്തനം നിലച്ച സ്ഥിതിയാണെന്നും കസ്റ്റംസ് ചൂണ്ടിക്കാട്ടി.
ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും കാന്‍സര്‍ രോഗ ബാധ സംശയിക്കുന്നതിനാല്‍ ചികിത്സ തേടിയിരുന്നെന്നും ചൂണ്ടിക്കാട്ടിയാണ് എം. ശിവശങ്കര്‍ ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്. ജാമ്യാപേക്ഷ ചൊവ്വാഴ്ച പരിഗണിക്കുന്നതാണ്.
Discussion about this post