കോഴിക്കോട്:എലത്തൂരിന് സമീപം പുതിയനിരത്തെ സിപിഎം ഓഫിസിന് തീയിട്ടു. സമീപത്ത് സിപിഎം നിര്‍മ്മിച്ച പാലിയേറ്റീവ് കെയറിന്റെ ഓഫിസിനും തീവച്ചിട്ടുണ്ട്.
സിപിഎം ഓഫിസിന്റെ വാതില്‍ കത്തിനശിച്ചു. ഒരേവളപ്പില്‍തന്നെ പ്രവര്‍ത്തിക്കുന്ന പാലിയേറ്റീവ് കെയറിന്റെ ഓഫിസിനും തീയിട്ട നിലയിലാണ്. ഓഫിസിനുള്ളിലേക്ക് തീ പടര്‍ന്നിട്ടില്ല. ഫൊറന്‍സിക് വിദഗ്ധരെത്തി തെളിവുകള്‍ ശേഖരിച്ചു.
ഇന്നലെ രാത്രിയാണ് ഓഫിസിന് തീവച്ചത്. രാവിലെ നാട്ടുകാര്‍ സംഭവം കണ്ട് പോലിസിനെ വിവരം അറിയിക്കുകയായിരുന്നു. പോലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
നേരത്തെ കോഴിക്കോട് പുതിയാപ്പയില്‍ നേരത്തെ സിപിഎം, ബിജെപി സംഘര്‍ഷം നിലനിന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് പുതിയനിരത്ത് സിപിഎം ഓഫിസിനു നേരെയുണ്ടായ അക്രമമെന്ന് പൊലീസ് സംശയിക്കുന്നു.
Discussion about this post