തിരുവനന്തപുരം: സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ ഡോളര്‍ കടത്ത് കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് ചോദ്യം ചെയ്യുമെന്ന വാര്‍ത്ത ഞെട്ടിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. തന്റെ പദവിയുടെ പവിത്രത കാത്തുസൂക്ഷിക്കാന്‍ ബധ്യതയുള്ള സ്പീക്കര്‍ ഇത്തരമൊരു കാര്യം ചെയ്തിട്ടുണ്ടെങ്കില്‍ സ്ഥാനമൊഴിയണമെന്നും അദ്ദേഹം പറഞ്ഞു.
സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളുമായി സ്പീക്കര്‍ക്ക് ബന്ധം സ്ഥാപിക്കാന്‍ കഴിഞ്ഞത് എങ്ങനെയാണ്, എന്താണ് കൈമാറിയ ബാഗിലുണ്ടായിരുന്നത്, എന്താണ് പ്രതികള്‍ക്ക് നല്‍കിയ സന്ദേശം തുടങ്ങിയ നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടേണ്ടതുണ്ട്. ധാര്‍മികമായി ഈ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം നല്‍കാന്‍ സ്പീക്കര്‍ക്ക് ബാധ്യതയുണ്ട്. ധാര്‍മികതയുണ്ടെങ്കില്‍ സ്പീക്കര്‍ രാജിവെച്ച് പദവിയില്‍നിന്ന് ഒഴിയണം. കേരളം ലോകത്തിനു മുന്നില്‍ നാണംകെടുന്ന കാര്യമാണിതെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.
Discussion about this post