ഡല്‍ഹി: പശ്ചിമ ബംഗാള്‍ വീണ്ടും സന്ദര്‍ശിക്കാനൊരുങ്ങി ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ. ജനുവരി 9 ന് ബംഗാളിലെത്തുന്ന അദ്ദേഹം മുതിര്‍ന്ന നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തും. ബംഗാളിലെ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് അദ്ദേഹത്തിന്റെ സന്ദര്‍ശനം.
ബംഗാളിലെ തെരഞ്ഞെടുപ്പ് ചര്‍ച്ച ചെയ്യാന്‍ ജനുവരി അഞ്ച് മുതല്‍ 7 വരെ ആര്‍എസ്എസ്- ബിജെപി കോര്‍ഡിനേഷന്‍ യോഗം അഹമ്മദാബാദില്‍ ചേരുന്നുണ്ട്. ആര്‍എസ്എസ് സര്‍സംഘ ചാലക് മോഹന്‍ ഭാഗവത്, ജെ പി നദ്ദ എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. സമ്മേളനത്തിന് ശേഷമായിരിക്കും നദ്ദ ബംഗാള്‍ സന്ദര്‍ശിക്കുക.
കഴിഞ്ഞ മാസവും ജെ പി നദ്ദ ബംഗാളിലെത്തിയിരുന്നു. സന്ദര്‍ശനത്തിനിടെ അദ്ദേഹത്തിന് നേരെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയത് പ്രതിഷേധത്തിന് വഴിവെച്ചിരുന്നു.
Discussion about this post