തിരുവനന്തപുരം: ദേഹാസ്വസ്ഥ്യത്തെ തുടര്‍ന്ന് സ്വര്‍ണക്കടത്തുകേസ് പ്രതി സ്വപ്ന സുരേഷിനെ തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഉടന്‍ സ്വപ്നയെ ജയിലില്‍ നിന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ആരോഗ്യനില തൃപ്തികരമാണെന്നാണ് ലഭിക്കുന്ന വിവരം. നിലവില്‍ അട്ടക്കുളങ്ങര വനിതാ ജയിലിലാണ് സ്വപ്ന റിമാന്‍ഡില്‍ കഴിയുന്നത്.
മുന്‍ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ സുരക്ഷ കര്‍ശനമാണ്. സ്വപനാ സുരേഷിനെ വിയ്യൂര്‍ ജയിലില്‍ ഉണ്ടായിരുന്നപ്പോഴും ഇത്തരത്തില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
നെഞ്ചു വേദനയെ തുടര്‍ന്നാണ് അന്ന് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അന്ന് സ്വപ്ന നേഴ്സിന്റെ ഫോണ്‍ ഉപയോഗിച്ചതും പ്രമുഖര്‍ ആശുപത്രി സന്ദര്‍ശിച്ചതും ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.
Discussion about this post