കാറില്‍ കയറുന്നതിനിടെ കുഴഞ്ഞുവീണ കേന്ദ്രമന്ത്രി സദാനന്ദ ഗൗഡയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കര്‍ണാടകയിലെ ചിത്രദുര്‍ഗയിലുള്ള സ്വകാര്യ ആശുപത്രിയിലാണ് അദ്ദേഹം. ബിജെപി കോര്‍ കമ്മറ്റി മീറ്റിങ്ങില്‍ പങ്കെടുത്ത ശേഷം ബംഗളൂരുവിലേക്ക് മടങ്ങുമ്പോഴാണ് മന്ത്രി കുഴഞ്ഞുവീണത്.
ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. രക്തസമ്മര്‍ദ്ദം കുറഞ്ഞതും ഷുഗര്‍ ലെവലില്‍ വ്യതിയാനമുണ്ടായതുമാണ് കുഴഞ്ഞു വീഴാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ നവംബറില്‍ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന അദ്ദേഹത്തിന് പിന്നീട് രോഗം ഭേദമായിരുന്നു.
Discussion about this post