മുംബൈ : ബീഫ് നിരോധനത്തെ ചൊല്ലി ബി.ജെ.പി നേതൃത്വവുമായി ഭിന്നത രൂക്ഷമാകുന്നതിനിടെ ശിവസേനയും മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേനയും മുംബൈയില്‍ ബീഫ് വിതരണം ചെയ്തു. മുംബൈയിലെ വിവിധ മേഖലകളിലാണ് ശിവസേനയും എം.എന്‍.എസും മാംസം വിതരണം ചെയ്തത്.
ജൈനമത വിശ്വാസികളുടെ മതാചാരവുമായി ബന്ധപ്പെട്ട് മുംബൈയില്‍ നാല് മാംസാഹാരം നിരോധിച്ചിരുന്നു. സെപ്റ്റംബര്‍ 10, 13, 17, 18 എന്നീ തീയതികളിലാണ് മാംസാഹാരം നിരോധിച്ചിരിക്കുന്നത്. ഇതിനെതിരെ ശിവസേനയും എം.എന്‍.എസും രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു.
മാംസാഹാര നിരോധനം അനുവദിക്കില്ലെന്ന് സേന മേധാവി ഉദ്ധവ് താക്കറെ പ്രഖ്യാപിച്ചിരുന്നു. ജൈനമത വിശ്വാസികളുടെ മതവികാരം മാനിക്കുന്നതിന് ബീഫ് നിരോധിക്കണമെന്ന ഹൗസിംഗ് മന്ത്രിയും ബി.ജെ.പി നേതാവുമായ പ്രകാശ് മേഹ്തയുടെ ആവശ്യപ്രകാരമാണ് നിരോധനം.
Discussion about this post