ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വീണ്ടും തമിഴ്നാട്ടിലേക്ക്. ജനുവരി 13ന് വൈകുന്നേരും അമിത് ഷാ ചെന്നൈയിലെത്തും. തമിഴ് രാഷ്ട്രീയ വാരികയായ തുഗ്ലക്ക് മാസികയുടെ ചടങ്ങില്‍ പങ്കെടുക്കാനാണ് എത്തുന്നത്.
തുഗ്ലക് മാസികയുടെ എഡിറ്റര്‍ ഗുരുമൂര്‍ത്തിയുമായി ജനുവരി 14ന് അമിത് ഷാ കൂടിക്കാഴ്ച നടത്തും. തമിഴ്നാട്ടില്‍ നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള ഒരുക്കങ്ങള്‍ ചൂടുപിടിക്കുന്നതിനിടെ ആഭ്യന്തരമന്ത്രിയുടെ ഗുരുമൂര്‍ത്തിയുമായുള്ള കൂടിക്കാഴ്ച ഏറെ നിര്‍ണായകമാണെന്നാണ് വിലയിരുത്തല്‍. രജനികാന്തുമായി കൂടിക്കാഴ്ച്ചയ്ക്ക് സമയം തേടിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
കഴിഞ്ഞ രണ്ട് മാസത്തിനിടെ ഇത് രണ്ടാമത്തെ തവണയാണ് അമിത് ഷാ തമിഴ്നാട് സന്ദര്‍ശിക്കുന്നത്. നവംബര്‍ 21ന് അമിത്ഷാ തമിഴ്നാട് സന്ദര്‍ശനം നടത്തിയിരുന്നു.
Discussion about this post