ആലപ്പുഴ: എ.എം. ആരിഫ് എംപിക്ക് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയോടെ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് എംപിയെ വണ്ടാനം ടിഡി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
എംപിയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് മെഡിക്കല്‍ കോളജ് അധികൃതര്‍ അറിയിച്ചു. ബ്ലഡ് പ്രഷര്‍ കൂടിയതിനാലാണ് ആശുപത്രിയില്‍ അദ്ദേഹം ചികിത്സ തേടിയതെന്നാണ് ലഭിക്കുന്ന വിവരം. ചികിത്സയില്‍ കഴിയുന്നതിനാല്‍ ജനുവരി ഏഴ് വരെയുള്ള എംപിയുടെ എല്ലാ പൊതുപരിപാടികളും റദ്ദാക്കിയതായി എംപിയുടെ ഓഫീസ് അറിയിച്ചു.
Discussion about this post