ഡല്‍ഹി: കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ നാളെ ശ്രീലങ്ക സന്ദര്‍ശിക്കും. ശ്രീലങ്കയുമായുള്ള ബന്ധത്തിലെ സംഭവവികാസങ്ങള്‍ അവലോകനം ചെയ്യുന്നതിനും ദൃഢത വരുത്തുന്നതിനും വേണ്ടിയാണ് സന്ദര്‍ശനം. കഴിഞ്ഞ മാസം ശ്രീലങ്കയില്‍ പിടികൂടിയ ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ മോചിപ്പിക്കുന്ന കാര്യത്തിലും തീരുമാനം ഉണ്ടാകുമെന്നാണ് സൂചന.
ശ്രീലങ്കന്‍ സന്ദര്‍ശനവേളയില്‍ അദ്ദേഹം പ്രധാനമന്ത്രി ഗൊതമ്പായ രജപക്സ, പ്രധാനമന്ത്രി മഹീന്ദ രജപക്സ, വിദേശകാര്യ മന്ത്രി ദിനേഷ് ഗുണവര്‍ദ്ധന എന്നിവരുമായി ചര്‍ച്ച നടത്തും. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ സ്വാധീനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള ചൈനയുടെ ശ്രമം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ ഉണ്ടാക്കിയിരുന്നു. അത് പരിഹരിക്കുന്നതിനും കൂടിയാണ് ഈ സന്ദര്‍ശനം.
രണ്ട് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ഇന്ത്യയില്‍ നിന്നുള്ള ഉന്നതതല ഉദ്യോഗസ്ഥര്‍ ശ്രീലങ്കന്‍ പര്യടനം നടത്തുന്നത്. കഴിഞ്ഞ നവംബറില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ശ്രീലങ്കന്‍ സന്ദര്‍ശനം നടത്തിയിരുന്നു.
Discussion about this post