Tuesday, August 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

കേരളത്തിന്റെ മുഖച്ഛായ മാറ്റാന്‍ പര്യാപ്തമായ ഗെയില്‍ പദ്ധതി ഇത്രയും വൈകിയത് ഇടതു-വലതു- ജിഹാദി സഖ്യത്തിന്റെ സമരവും എതിർപ്പും മൂലം

ഈ സംഘടനകളുടെ മുഖപത്രങ്ങളും പോഷകസംഘടനകളും ഗെയില്‍ പൈപ്പിനെതിരെ പ്രചാരണം നടത്തി.

by Brave India Desk
Jan 5, 2021, 09:54 am IST
in Kerala, India
Share on Facebook
Tweet
WhatsAppTelegram

കോഴിക്കോട്: കേരളത്തിന്റെ മുഖച്ഛായ മാറ്റാന്‍ പര്യാപ്തമായ ഗെയില്‍ (ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ്) പദ്ധതി വൈകാന്‍ കാരണം ഇടതു-വലതു മുന്നണികളുടെ വികസന വിരുദ്ധ സമീപനം. ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രത്തിന് സമര്‍പ്പിക്കുന്ന പദ്ധതിക്കെതിരെ തുടക്കം മുതല്‍ രംഗത്തു വന്നത് ഇടതു-ജിഹാദി സംഘങ്ങള്‍.പദ്ധതിക്കെതിരായ സമരങ്ങളുടെ വാര്‍ത്തകള്‍ മുഖ്യധാരാ മാധ്യമങ്ങളില്‍ നിറഞ്ഞു, ഗുണഫലം ബോധപൂര്‍വം മറച്ചുവച്ചു.

ദേശാഭിമാനി, തേജസ്, മാധ്യമം, മീഡിയവണ്‍ തുടങ്ങിയവക്കൊപ്പം മുഖ്യധാരാ മാധ്യമങ്ങളും സമരവാര്‍ത്തകള്‍ കൊണ്ട് നിറഞ്ഞു. കുപ്രചാരണം നടത്തിയത് സിപിഎം, ജമാഅത്തെ ഇസ്‌ലാമി, മുസ്ലിം ലീഗ്, പോപ്പുലര്‍ ഫ്രണ്ട് തുടങ്ങിയ സംഘടനകളായിരുന്നു. ഈ സംഘടനകളുടെ മുഖപത്രങ്ങളും പോഷകസംഘടനകളും ഗെയില്‍ പൈപ്പിനെതിരെ പ്രചാരണം നടത്തി. ഭൂമിയുടെ അവകാശം നഷ്ടപ്പെടും, കൃഷി ചെയ്യാനാവില്ല, ഭൂഗര്‍ഭബോംബാണ്, വീടുകള്‍ നിര്‍മ്മിക്കാനാവില്ല, ഭൂമി കൈമാറാന്‍ ആവില്ല, സെപ്റ്റിക് ടാങ്കുകള്‍ പണിയാനാവില്ല തുടങ്ങിയ കുപ്രചാരണങ്ങളാണ് നടത്തിയത്.

Stories you may like

തൂക്കിക്കൊല്ലുന്നത് പ്രാകൃതം, പകരം വിഷം കൊടുത്തോ വെടിവെച്ചോ വധശിക്ഷ നടപ്പിലാക്കണമെന്ന് ഹർജി ; തള്ളി സുപ്രീം കോടതി

ജന്തർ മന്തറിലെ വിദ്യാർഥി പ്രതിഷേധത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല; കോൺഗ്രസ് ഭരണമായിരുന്നെങ്കിൽ വെടിവയ്പിൽ ആളുകൾ മരിച്ചേനെ: കിരൺ റിജിജു

ഗെയിലിന് അനുകൂലമായി പ്രതികരിച്ചവരെ സാമ്രാജ്യത്വ കുത്തക, ബഹുരാഷ്ട്ര കുത്തകകളുടെ ഏജന്റ് എന്നിങ്ങനെ മുദ്രയടിച്ചു.ഗെയില്‍ വിക്റ്റിംസ് ഫോറം രൂപീകരിച്ചായിരുന്നു സമരം. സിപിഎം നേതാവ് പി. രാജീവടക്കമുള്ളവര്‍ പരസ്യമായി രംഗത്തെത്തി. സംസ്ഥാന വ്യവസായ വകുപ്പിന്റെ കീഴിലുള്ള വ്യവസായ വികസന കോര്‍പ്പറേഷനും കേന്ദ്ര പെട്രോളിയം മന്ത്രാലയവും ഒപ്പുവച്ച കരാറിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി ആരംഭിച്ചത്. സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിക്കുന്ന നഷ്ടപരിഹാരം നല്‍കാമെന്ന് വ്യവസ്ഥ പോലും മറച്ചുവച്ചായിരുന്നു പ്രചാരണം.

2007 ജനുവരിയില്‍ ഗെയില്‍ പദ്ധതിയുടെ ടെര്‍മിനലിന് തറക്കല്ലിട്ടെങ്കിലും നിരന്തര സമരത്തെ തുടര്‍ന്ന് പദ്ധതി മുടങ്ങി. കൊച്ചിയിലെ വൈപ്പിന്‍ മുതല്‍ മംഗലാപുരത്തെ ആര്‍ക്കള വരെ 444 കിലോമീറ്റര്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കാനായിരുന്നു ലക്ഷ്യം. 15 സംസ്ഥാനങ്ങളില്‍ പ്രകൃതി വാതക പൈപ്പുകള്‍ സ്ഥാപിച്ചെങ്കിലും കേരളത്തിലെ കടുത്ത എതിര്‍പ്പാണ് പദ്ധതി വൈകിച്ചത്. ഭൂമിയുടെ ഉടമസ്ഥാവകാശമല്ല ഉപയോഗിക്കാനുള്ള അവകാശം മാത്രമാണ് ഗെയിലിന് കൈമാറേണ്ടിയിരുന്നത്. കേരളത്തിലെ ജനസാന്ദ്രത കണക്കിലെടുത്ത് 30 മീറ്ററെന്നത് 10 മീറ്ററായി കുറയ്ക്കാനും തയാറായി.

എന്നിട്ടും ആക്രമണം തുടര്‍ന്നു. ഭൂമി സര്‍വെ മുതല്‍ പൈപ്പിടുന്നതുവരെ സംഘടിതമായി തടഞ്ഞു. പോലീസും സമരക്കാരും തമ്മില്‍ പലയിടങ്ങളിലും സംഘര്‍ഷമുണ്ടായി. ഇതിനൊക്കെ നേതൃത്വം നല്‍കിയത് സിപിഎം-ലീഗ്-ജമാഅത്തെ ഇസ്ലാമി നേതാക്കളായിരുന്നു. 2013 നവംബറില്‍ നിര്‍മ്മാണ പ്രവര്‍ത്തനം പൂര്‍ണമായും നിലച്ചു. 2016ല്‍ പിണറായി സര്‍ക്കാര്‍ അധികാരമേറ്റതിനു ശേഷം പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അന്ത്യശാസനം നല്‍കി.

തുടര്‍ന്നാണ് കേരളത്തില്‍ ഗെയില്‍ പദ്ധതി പൂര്‍ത്തിയാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ബന്ധിതമായത്. 4493 കോടി രൂപ ചെലവഴിച്ചാണ് പൈപ്പ് ലൈന്‍ പൂര്‍ത്തിയാവുന്നത്. സംസ്ഥാനത്തിന് 1000 കോടി രൂപ നികുതി ഇനത്തില്‍ വരുമാനം ലഭിക്കുന്ന പദ്ധതി ഇടത്-വലത് മുന്നണികളുടെ വികസനവിരുദ്ധ സമീപനം മൂലം ഏഴ് വര്‍ഷം വൈകിയാണ് ഇന്ന് രാഷ്ട്രത്തിന് സമര്‍പ്പിക്കുന്നത്.

Tags: gail protestGail project
Share20
Tweet
SendShare

Latest stories from this section

ഇന്ത്യക്കാരെ പണം നൽകി ഭീകരരാക്കാൻ പാക് തന്ത്രം; ഷെഹ്‌സാദ് ഭട്ടി ശൃംഖലയെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; കേരളത്തിൽ നിന്ന് രണ്ട് പേർ വലയിൽ

ഇന്ത്യക്കാരെ പണം നൽകി ഭീകരരാക്കാൻ പാക് തന്ത്രം; ഷെഹ്‌സാദ് ഭട്ടി ശൃംഖലയെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; കേരളത്തിൽ നിന്ന് രണ്ട് പേർ വലയിൽ

വെളിച്ചത്തിന്റെ രഹസ്യം ചുരുളഴിച്ച ഇന്ത്യക്കാരൻ: ഏഷ്യയിലെ ആദ്യ നൊബേൽ വിസ്മയം!

വെളിച്ചത്തിന്റെ രഹസ്യം ചുരുളഴിച്ച ഇന്ത്യക്കാരൻ: ഏഷ്യയിലെ ആദ്യ നൊബേൽ വിസ്മയം!

സ്വാതന്ത്ര്യദിനത്തിൽ ഇന്ത്യയിൽ ചോരപ്പുഴ ഒഴുക്കാൻ പ്ലാൻ: പാക് ഭീകര ശൃംഖലയെ സൈന്യം തകർത്തത് ഇങ്ങനെ!

സ്വാതന്ത്ര്യദിനത്തിൽ ഇന്ത്യയിൽ ചോരപ്പുഴ ഒഴുക്കാൻ പ്ലാൻ: പാക് ഭീകര ശൃംഖലയെ സൈന്യം തകർത്തത് ഇങ്ങനെ!

ചമ്പത് റായിക്ക് ക്ലീൻ ചിറ്റ് ; അയോധ്യ സംഭാവന തട്ടിപ്പ് കേസിൽ റിപ്പോർട്ട് സമർപ്പിച്ച് എസ് ഐ ടി

ചമ്പത് റായിക്ക് ക്ലീൻ ചിറ്റ് ; അയോധ്യ സംഭാവന തട്ടിപ്പ് കേസിൽ റിപ്പോർട്ട് സമർപ്പിച്ച് എസ് ഐ ടി

Discussion about this post

Latest News

ഞാൻ പറഞ്ഞിട്ടല്ലേ സഞ്ജുവിനെ ചെന്നൈ സ്വന്തമാക്കിയത്; തിരിഞ്ഞുനോക്കി സഞ്ജു, ഞെട്ടി ലാലേട്ടൻ; സോഷ്യൽ മീഡിയ ഇളക്കിമറിച്ച് പുതിയ വീഡിയോ

ഞാൻ പറഞ്ഞിട്ടല്ലേ സഞ്ജുവിനെ ചെന്നൈ സ്വന്തമാക്കിയത്; തിരിഞ്ഞുനോക്കി സഞ്ജു, ഞെട്ടി ലാലേട്ടൻ; സോഷ്യൽ മീഡിയ ഇളക്കിമറിച്ച് പുതിയ വീഡിയോ

വഖഫ് ഭൂമികളുടെ രജിസ്ട്രേഷൻ സമയപരിധി നീട്ടണമെന്ന് സംസ്ഥാന സർക്കാരും സമസ്തയും; ആവശ്യം തള്ളി സുപ്രീം കോടതി 

തൂക്കിക്കൊല്ലുന്നത് പ്രാകൃതം, പകരം വിഷം കൊടുത്തോ വെടിവെച്ചോ വധശിക്ഷ നടപ്പിലാക്കണമെന്ന് ഹർജി ; തള്ളി സുപ്രീം കോടതി

ഇമ്രാൻ ഖാനെ ഉടൻ ആശുപത്രിയിലേക്ക് മാറ്റാൻ പാകിസ്താൻ സുപ്രീം കോടതി ഉത്തരവ്; കടുത്ത ആരോഗ്യപ്രശ്നങ്ങൾ

ഇമ്രാൻ ഖാനെ ഉടൻ ആശുപത്രിയിലേക്ക് മാറ്റാൻ പാകിസ്താൻ സുപ്രീം കോടതി ഉത്തരവ്; കടുത്ത ആരോഗ്യപ്രശ്നങ്ങൾ

ജന്തർ മന്തറിലെ വിദ്യാർഥി പ്രതിഷേധത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല; കോൺഗ്രസ് ഭരണമായിരുന്നെങ്കിൽ വെടിവയ്പിൽ ആളുകൾ മരിച്ചേനെ: കിരൺ റിജിജു

ജന്തർ മന്തറിലെ വിദ്യാർഥി പ്രതിഷേധത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല; കോൺഗ്രസ് ഭരണമായിരുന്നെങ്കിൽ വെടിവയ്പിൽ ആളുകൾ മരിച്ചേനെ: കിരൺ റിജിജു

പഴവങ്ങാടി സ്ട്രീറ്റ് എങ്ങനെ ‘രാമചന്ദ്രൻ ലെയ്ൻ’ ആയി മാറി? അവിശ്വസനീയ ചരിത്രം!

പഴവങ്ങാടി സ്ട്രീറ്റ് എങ്ങനെ ‘രാമചന്ദ്രൻ ലെയ്ൻ’ ആയി മാറി? അവിശ്വസനീയ ചരിത്രം!

ഇന്ത്യക്കാരെ പണം നൽകി ഭീകരരാക്കാൻ പാക് തന്ത്രം; ഷെഹ്‌സാദ് ഭട്ടി ശൃംഖലയെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; കേരളത്തിൽ നിന്ന് രണ്ട് പേർ വലയിൽ

ഇന്ത്യക്കാരെ പണം നൽകി ഭീകരരാക്കാൻ പാക് തന്ത്രം; ഷെഹ്‌സാദ് ഭട്ടി ശൃംഖലയെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; കേരളത്തിൽ നിന്ന് രണ്ട് പേർ വലയിൽ

വെളിച്ചത്തിന്റെ രഹസ്യം ചുരുളഴിച്ച ഇന്ത്യക്കാരൻ: ഏഷ്യയിലെ ആദ്യ നൊബേൽ വിസ്മയം!

വെളിച്ചത്തിന്റെ രഹസ്യം ചുരുളഴിച്ച ഇന്ത്യക്കാരൻ: ഏഷ്യയിലെ ആദ്യ നൊബേൽ വിസ്മയം!

മനുഷ്യന്റെ 98% DNA! കല്ലും വടിയും കൊണ്ട് പണിയായുധമുണ്ടാക്കുന്ന കാട്ടിലെ ജീനിയസ്!

മനുഷ്യന്റെ 98% DNA! കല്ലും വടിയും കൊണ്ട് പണിയായുധമുണ്ടാക്കുന്ന കാട്ടിലെ ജീനിയസ്!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies