കിടപ്പുമുറിയില്‍ ഏണിയുമായി ഒളിഞ്ഞുനോക്കാനെത്തിയ മധ്യവയസ്കന്‍ പിടിയില്‍. പയ്യന്നൂര്‍ പഴയ ബസ്റ്റാന്‍ഡിന് സമീപമാണ് സംഭവം. ഒളിഞ്ഞു നോക്കാനെത്തിയ ഇയാൾ അവിടെ തന്നെ കിടന്നു ഉറങ്ങുകയായിരുന്നു. ദമ്പതിമാരുടെ മുറിയില്‍ ഒളിഞ്ഞുനോക്കാനെത്തിയ മധ്യവയസ്കന് കെണിയായത് കൂര്‍ക്കം വലി.
കൂര്‍ക്കം വലിയുടെ ശബ്ദം കേട്ട് പുറത്തെത്തിയ വീട്ടുകാര്‍ ഇയാളെ പിടികൂടി പൊലീസിനെ ഏല്‍പ്പിക്കുകയായിരുന്നു.ഒരു വിവാഹത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയ ദമ്പതികള്‍ കണ്ടത് കിടപ്പുമുറിയുടെ ടെറസിനു സമീപത്ത് കൂര്‍ക്കം വലിച്ചുറങ്ങുന്ന മധ്യവയസ്കനെയാണ്. ഏണി വെച്ചാണ് ഇയാള്‍ മുകളില്‍ കയറിയത്.
തളിപ്പറമ്പ് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന മധ്യവയസ്കനാണ് അറസ്റ്റിലായത്. ഇതിയാളുടെ സ്ഥിരം ജോലിയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. സമീപത്തുള്ള വീട്ടിലും ഇത്തരത്തില്‍ ഇയാള്‍ ഏണിയുമായി കറങ്ങിനടക്കുന്നതിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്.
Discussion about this post