ഡല്‍ഹി: ബിനാമി സ്വത്ത് ഇടപാടുമായി ബന്ധപ്പെട്ട് പ്രമുഖ വ്യവസായിയും കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവുമായ റോബര്‍ട്ട് വധേരയെ തുടര്‍ച്ചയായ രണ്ടാംദിവസവും ആദായ നികുതി വകുപ്പ് ചോദ്യം ചെയ്തു. അഞ്ചംഗ സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍. തിങ്കളാഴ്ച റോബര്‍ട്ട് വധേര ആദായ നികുതി വകുപ്പിന് നല്കിയ ഉത്തരങ്ങളില്‍ തൃപ്തി തോന്നാത്തതിനെ തുടര്‍ന്നാണ് വീണ്ടും ചോദ്യം ചെയ്യലെന്നാണ് വിവരം.
നേരത്തേ റോബര്‍ട്ട് വധേരയുടെ മൊഴി രേഖപ്പെടുത്താന്‍ തീരുമാനിച്ചിരുന്നെങ്കിലും കോവിഡ് മഹാമാരിയെ തുടര്‍ന്ന് രേഖപ്പെടുത്താന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്നാണ് തിങ്കളാഴ്ച വദ്രയുടെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്താന്‍ ആദായ നികുതി വകുപ്പ് തീരുമാനിച്ചതെന്ന് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ബിക്കനീര്‍, ഫരീദാബാദ് ഭൂമികളുടെ ഇടപാടുമായി ബന്ധപ്പെട്ട അഴിമതി, യു.കെയിലെ ബിനാമി സ്വത്തുകേസ് എന്നിവയിലാണ് അന്വേഷണം.
Discussion about this post