സ്പീക്കർ പി ശ്രീരാമകൃഷ്ണന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പന് കസ്റ്റംസ് നോട്ടീസ്. ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശിച്ചാണ് കസ്റ്റംസ് നോട്ടീസ് നൽകിയത്. ഇന്ന് ചോദ്യം ചെയ്യലിന് എത്താതിരുന്നതോടെയാണ് കസ്റ്റംസ് നോട്ടീസ് നൽകിയത്. നാളെ രാവിലെ കൊച്ചിയിലെ ഓഫീസിലെത്താനാണ് നിർദ്ദേശം. ഡോളർ കടത്ത് കേസിന്റെ ഭാഗമായാണ് നടപടി.
സ്വര്‍ണ കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കസ്റ്റംസിന്‍റെ നടപടി. ഡോളര്‍ കടത്ത് കേസില്‍ സ്പീക്കറെ ചോദ്യം ചെയ്യാമെന്ന നിയമോപദേശം കസ്റ്റംസിനിന് ലഭിച്ചിട്ടുണ്ട്. അതിനിടെയാണ് പ്രൈവറ്റ് സെക്രട്ടറിയെ ചോദ്യം ചെയ്യുന്നത്.
Discussion about this post