മലപ്പുറം: കോഴിക്കോട് – മലപ്പുറം ജില്ലകളിലേക്ക് വിതരണത്തിനായി കൊണ്ടുവന്ന 23.5 കിലോഗ്രം കഞ്ചാവുമായി തമിഴ്നാട് ഉക്കടം കുനിയമ്പത്തൂര്‍ സ്വദേശി മേത്തരത്ത് നൂര്‍ മുഹമ്മദ് (63) നെ മലപ്പുറം ജില്ലാ ആന്റി നാര്‍ക്കോട്ടിക്ക് സ്ക്വാഡും കൊണ്ടോട്ടി പൊലീസും ചേര്‍ന്ന് പിടികൂടി.
കൊണ്ടോട്ടി കോടങ്ങാട് വച്ചാണ് കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച വാഹനം സഹിതം പിടികൂടിയത്. കോയമ്പത്തൂര്‍ കേന്ദ്രീകരിച്ച് കേരളത്തിലെ വിവിധ ജില്ലകളിലേക്ക് വന്‍തോതില്‍ കഞ്ചാവ് കടത്തുന്ന സംഘത്തിലെ മുഖ്യകണ്ണിയാണ് ഇപ്പോള്‍ പിടിയിലായത്. പിടികൂടിയ കഞ്ചാവിന് ചില്ലറ വിപണിയില്‍ 15 ലക്ഷത്തോളം രൂപ വില വരും.
10 ദിവസം മുമ്പാണ് 5 ഗ്രാമോളം ബ്രൗണ്‍ ഷുഗറുമായി തേഞ്ഞിപ്പാലം സ്വദേശികളെ കൊണ്ടോട്ടിയില്‍ വച്ച് ജില്ലാ ആന്റി നാര്‍ക്കോട്ടിക് സ്ക്വാഡ് പിടികൂടിയത്. ജില്ലയിലെ ചെറുകിട കച്ചവടക്കാരെ ഒരു മാസത്തോളമായി നിരീക്ഷിച്ചു വന്നതിലാണ് കോയമ്പത്തൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ലഹരികടത്ത് സംഘത്തെക്കുറിച്ച് സൂചന ലഭിക്കുന്നത്.
ഇയാളെ ചോദ്യം ചെയ്തതില്‍ മലപ്പുറം – കോഴിക്കോട് ജില്ലകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മയക്കുമരുന്ന് സംഘത്തെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. ഇവരെ നിരീക്ഷിച്ചു വരികയാണ്. ഇയാളുടെ സംഘാംഗങ്ങളെ പിടികൂടുന്നതിനുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കി.
Discussion about this post