ഡല്‍ഹി: ലഡാക്കിന്റെ ഭാഷയും സംസ്കാരവും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് പത്തംഗസംഘം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ കണ്ടു. ലഡാക്കിന്റെ പൈതൃകം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് സംഘം അമിത് ഷായുമായി ചര്‍ച്ച നടത്തി. തുടര്‍ന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി. കിഷന് റെഡ്ഡിയുടെ കീഴില്‍ ഒരു കമ്മിറ്റി രൂപീകരിക്കാന്‍ തീരുമാനിച്ചതായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.
ലഡാക്കിന്റെ ഭൂമിശാസ്ത്രപരമായ സവിശേഷതകളും നയതന്ത്ര പ്രാധാന്യവും സംഘം അമിത് ഷായുമായി ചര്‍ച്ച ചെയ്തു. ഭാഷ, സംസ്കാരം, ഭൂമി എന്നിവയെ പ്രദേശവാസികളുടെ പങ്കാളിത്തത്തോടെ സംരക്ഷിക്കുകയും ഇതുവഴി ലഡാക്കിന്റെ വികസനം സാധ്യമാക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് കമ്മിറ്റി രൂപീകരിച്ചിരിക്കുന്നത്.
കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും ചര്‍ച്ചയില്‍ അമിത് ഷാ ഉറപ്പ് നല്കി. ലഡാക്കിന്റെ വികസനം സാധ്യമാക്കാനും ഭൂമിയും സംസ്കാരവും സംരക്ഷിക്കാനും മോദി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് അമിത് ഷാ പറഞ്ഞു. ദീര്‍ഘകാലമായി നിലനിന്ന ജനങ്ങളുടെ ആവശ്യങ്ങളാണ് ലഡാക്കിനെ കേന്ദ്രഭരണ പ്രദേശമാക്കിയതിലൂടെ സാധ്യമായതെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post