Wednesday, January 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ഐക്യരാഷ്ട്ര സഭയില്‍ പ്രധാനമന്ത്രിക്ക് ചരിത്ര നേട്ടം, ഭീകര വിരുദ്ധ സമിതികളുടെ അധ്യക്ഷ സ്ഥാനം ഇന്ത്യക്ക്

അമേരിക്കയിലെ ഭീകരാക്രമണ ശേഷമാണ് ഈ സമിതി രൂപീകരിച്ചത്.

by Brave India Desk
Jan 9, 2021, 08:46 am IST
in India, International
Share on FacebookTweetWhatsAppTelegram

ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്ര സഭയില്‍ ഇന്ത്യക്ക് ചരിത്ര നേട്ടം. യുഎന്‍ രക്ഷാസമിതിയിലെ, ഭീകരതയ്ക്ക് എതിരായ മൂന്നു നിര്‍ണായക സമിതികളുടെ അധ്യക്ഷ സ്ഥാനം ഇന്ത്യക്ക് ലഭിച്ചു. ഭീകരതക്കെതിരേ, പ്രത്യേകിച്ച്‌ പാക്കിസ്ഥാനില്‍നിന്ന് അതിര്‍ത്തി കടന്നുള്ള ആഗോള ഭീകരതക്കെതിരേ കാലങ്ങളായുള്ള ഇന്ത്യയുടെ അതിശക്തമായ പോരാട്ടം കണക്കിലെടുത്താണിത്. ഭീകര വിരുദ്ധ സമിതി, താലിബാനും ലിബിയയ്ക്കും എതിരായ ഉപരോധ കാര്യങ്ങളില്‍ തീരുമാനം എടുക്കുന്ന സമിതികള്‍ എന്നിവയുടെ അധ്യക്ഷ സ്ഥാനങ്ങളാണ് ലഭിച്ചതെന്ന് യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടി.എസ്. തിരുമൂര്‍ത്തി അറിയിച്ചു.

പതിനഞ്ചംഗ രക്ഷാസമിതിയിലെ സ്ഥിരമല്ലാത്ത പത്തംഗങ്ങളില്‍ ഒന്നാണ് ഇന്ത്യ. ജനുവരി ഒന്നു മുതല്‍ രണ്ടു വര്‍ഷത്തേക്കാണ് രക്ഷാസമിതി അംഗത്വം ഇന്ത്യക്ക് ലഭിച്ചത്. രണ്ടു വര്‍ഷം ഈ സമിതികളുടെ അധ്യക്ഷ പദവികളും ഇന്ത്യ വഹിക്കും.അഫ്ഗാനിസ്ഥാനിലെ താലിബാന്റെ ഭീകരത തടയാനുള്ള സമിതിയാണ് ഒന്ന്. 1988ലെ ഉപരോധ സമിതിയെന്നും ഇത് അറിയപ്പെടുന്നു. അഫ്ഗാനിസ്ഥാനില്‍ സമാധാനവും വികസനവും സുരക്ഷയും കൊണ്ടുവരാന്‍ നിരന്തരം ശ്രമിക്കുന്ന രാജ്യമാണ് ഇന്ത്യയെന്നതാണ് ഈ സമിതിയുടെ അധ്യക്ഷ സ്ഥാനം നല്‍കാന്‍ കാരണം.

Stories you may like

അജിത് പവാറിന് നാളെ രാവിലെ 11 മണിക്ക് പൂർണ സംസ്ഥാന ബഹുമതികളോടെ സംസ്കാരം ; മോദിയും അമിത് ഷായും പങ്കെടുക്കും

പാകിസ്താൻ പോയാൽ ഞങ്ങൾ വരാം! പിസിബിയെ ട്രോളി ഐസ്‌ലൻഡ് ക്രിക്കറ്റ്; ലോകകപ്പിന് മുൻപേ നാണംകെട്ട് പാകിസ്താൻ

ആഗോള ഭീകരതയ്ക്ക് എതിരായ സമിതിയാണ് മറ്റൊന്ന്. ലിബിയയിലെ ഭീകരത ചെറുക്കാനുള്ള സമിതിയാണ് മറ്റൊന്ന്. ഭീകരതയ്ക്ക് എതിരായ സമിതിയുടെ അധ്യക്ഷന്‍ ടി.എസ്. തിരുമൂര്‍ത്തി തന്നെയാകും. ലിബിയക്കെതിരായ ഉപരോധം നടപ്പാക്കുകയും അവരുടെ സ്വത്ത് മരവിപ്പിക്കുകയും യാത്രാ വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്യുന്ന സമിതി അധ്യക്ഷ സ്ഥാനം ലഭിച്ചതും പ്രധാനമാണ്, തിരുമൂര്‍ത്തി പറഞ്ഞു.യുഎന്‍ രക്ഷാസമിതിയുടെ പ്രധാന സമിതികളാണ് ഇവ മൂന്നും. ആഗോള ഭീകരതക്കെതിരായ പോരാട്ടത്തില്‍ യുഎന്നിലെ നേതൃത്വ സ്ഥാനത്താണ് ഇന്ത്യ.

read also: മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ വൻ തീപിടുത്തം; പത്ത് നവജാത ശിശുക്കള്‍ മരിച്ചു

രക്ഷാസമിതി അംഗത്വ കാലം മുഴുവനും ആഗോള ഭീകരതയ്ക്ക് എതിരേ പോരാടുമെന്ന് ഇന്ത്യ നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു. ഭീകരത മനുഷ്യത്വത്തിന്റെ ശത്രുവാണെന്നും രക്ഷാസമിതിയില്‍ അതിനെതിരേ ശബ്ദമുയര്‍ത്തുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു.മുന്‍പ് ഇന്ത്യ യുഎന്‍ രക്ഷാസമിതി അംഗമായിരുന്ന 2011, 2012 കാലത്ത് ഹര്‍ദീപ് സിങ് പുരിയായിരുന്നു ഭീകര വിരുദ്ധ സമതി അധ്യക്ഷന്‍. അന്ന് യുഎന്നിലെ ഇന്ത്യയുടെ പ്രതിനിധിയായിരുന്ന പുരി ഇന്ന് കേന്ദ്ര മന്ത്രിയാണ്. അമേരിക്കയിലെ ഭീകരാക്രമണ ശേഷമാണ് ഈ സമിതി രൂപീകരിച്ചത്.

Tags: Un security council
Share35TweetSendShare

Latest stories from this section

ആധാർ കാർഡിന്റെ കോപ്പിയും കൊണ്ട് ഇനി നടക്കേണ്ട; ഡിജിറ്റൽ ഇന്ത്യയുടെ കരുത്തുമായി പുതിയ ആധാർ ആപ്പ് എത്തി, ഇനി  ക്യൂ നിൽക്കേണ്ട!

ആധാർ കാർഡിന്റെ കോപ്പിയും കൊണ്ട് ഇനി നടക്കേണ്ട; ഡിജിറ്റൽ ഇന്ത്യയുടെ കരുത്തുമായി പുതിയ ആധാർ ആപ്പ് എത്തി, ഇനി  ക്യൂ നിൽക്കേണ്ട!

അജിത് പവാറിന്റെ മരണം രാഷ്ട്രീയ ഗൂഢാലോചന; ദുരന്തത്തിലും രാഷ്ട്രീയം കലർത്തി വിഷം ചീറ്റി മമത ബാനർജി

അജിത് പവാറിന്റെ മരണം രാഷ്ട്രീയ ഗൂഢാലോചന; ദുരന്തത്തിലും രാഷ്ട്രീയം കലർത്തി വിഷം ചീറ്റി മമത ബാനർജി

കൂട്ടുകാരുടെ മൃതദേഹത്തിന് കാവലായി നാലുദിവസം; ഹിമപാതത്തിലും അനങ്ങാതെ പിറ്റ്ബുൾ; ഹിമാചലിൽ നൊമ്പരമായി രണ്ട് യുവാക്കളുടെ അന്ത്യം

കൂട്ടുകാരുടെ മൃതദേഹത്തിന് കാവലായി നാലുദിവസം; ഹിമപാതത്തിലും അനങ്ങാതെ പിറ്റ്ബുൾ; ഹിമാചലിൽ നൊമ്പരമായി രണ്ട് യുവാക്കളുടെ അന്ത്യം

അധികാരം വിവേകത്തോടെയും ഉത്തരവാദിത്തത്തോടെയും നയിക്കപ്പെടുമ്പോൾ, ദേശീയതാൽപ്പര്യങ്ങൾ ഫലപ്രദമായി സംരക്ഷിക്കാൻ കഴിയുമെന്ന് ഇന്ത്യ തെളിയിച്ചു: രാഷ്‌ട്രപതി

അധികാരം വിവേകത്തോടെയും ഉത്തരവാദിത്തത്തോടെയും നയിക്കപ്പെടുമ്പോൾ, ദേശീയതാൽപ്പര്യങ്ങൾ ഫലപ്രദമായി സംരക്ഷിക്കാൻ കഴിയുമെന്ന് ഇന്ത്യ തെളിയിച്ചു: രാഷ്‌ട്രപതി

Discussion about this post

Latest News

അജിത് പവാറിന് നാളെ രാവിലെ 11 മണിക്ക് പൂർണ സംസ്ഥാന ബഹുമതികളോടെ സംസ്കാരം ; മോദിയും അമിത് ഷായും പങ്കെടുക്കും

അജിത് പവാറിന് നാളെ രാവിലെ 11 മണിക്ക് പൂർണ സംസ്ഥാന ബഹുമതികളോടെ സംസ്കാരം ; മോദിയും അമിത് ഷായും പങ്കെടുക്കും

തിരുനാവായയിൽ ‘വിദ്വത് സഭ’ — പൈതൃകവും ജ്ഞാനപരമ്പരയും ഒന്നിക്കുന്ന മഹാസംഗമം

തിരുനാവായയിൽ ‘വിദ്വത് സഭ’ — പൈതൃകവും ജ്ഞാനപരമ്പരയും ഒന്നിക്കുന്ന മഹാസംഗമം

ശ്രവണം, മനനം, നിദിധ്യാസനം;ശ്രീ രമണമഹർഷി

ശ്രവണം, മനനം, നിദിധ്യാസനം;ശ്രീ രമണമഹർഷി

ഇത്തവണ തിരുവനന്തപുരവും എടുക്കും,തിലകമണിയും; ഭൂരിപക്ഷം ജനങ്ങൾ തീരുമാനിക്കും; സുരേഷ് ഗോപി

ഗുരുവായൂർ – തിരുനാവായ റെയിൽവേ പാത: 3പതിറ്റാണ്ടിൻ്റെ കാത്തിരിപ്പിന് വിരാമം; സന്തോഷവാർത്ത പങ്കുവച്ച് സുരേഷ് ഗോപി

മൈതാനത്ത് അടി കിട്ടാതിരിക്കാൻ പാകിസ്താൻ വരാതിരിക്കുന്നതാണ് നല്ലത്; നഖ്‌വിക്ക് ശ്രീകാന്തിന്റെ കടുത്ത മുന്നറിയിപ്പ്

പാകിസ്താൻ പോയാൽ ഞങ്ങൾ വരാം! പിസിബിയെ ട്രോളി ഐസ്‌ലൻഡ് ക്രിക്കറ്റ്; ലോകകപ്പിന് മുൻപേ നാണംകെട്ട് പാകിസ്താൻ

“ചൈനീസ് പകർപ്പല്ല, ഇന്ത്യയുടെ തനത് കരുത്ത്; ആകാശസീമകളിൽ ഇനി ഭാരതത്തിന്റെ ‘അസ്ത്ര’ ഗർജ്ജനം

“ചൈനീസ് പകർപ്പല്ല, ഇന്ത്യയുടെ തനത് കരുത്ത്; ആകാശസീമകളിൽ ഇനി ഭാരതത്തിന്റെ ‘അസ്ത്ര’ ഗർജ്ജനം

ആധാർ കാർഡിന്റെ കോപ്പിയും കൊണ്ട് ഇനി നടക്കേണ്ട; ഡിജിറ്റൽ ഇന്ത്യയുടെ കരുത്തുമായി പുതിയ ആധാർ ആപ്പ് എത്തി, ഇനി  ക്യൂ നിൽക്കേണ്ട!

ആധാർ കാർഡിന്റെ കോപ്പിയും കൊണ്ട് ഇനി നടക്കേണ്ട; ഡിജിറ്റൽ ഇന്ത്യയുടെ കരുത്തുമായി പുതിയ ആധാർ ആപ്പ് എത്തി, ഇനി  ക്യൂ നിൽക്കേണ്ട!

മഹാമൃത്യുഞ്ജയ മന്ത്രം; ശിവരാത്രിയിൽ ജപിക്കുന്നത് അത്യുത്തമം

മഹാമൃത്യുഞ്ജയ മന്ത്രം; ശിവരാത്രിയിൽ ജപിക്കുന്നത് അത്യുത്തമം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies