ഭോപാല്‍: ലവ് ജിഹാദിന് നിര്‍ബന്ധിച്ചതിനെ തുടര്‍ന്ന് 26കാരി ആത്മഹത്യ ചെയ്തതായി പരാതി. മധ്യപ്രദേശിലെ ഭോപാലില്‍ വെള്ളിയാഴ്ചയാണ് സംഭവം.
ഭോപാല്‍ ടി.ടി നഗര്‍ ഏരിയയിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു പെണ്‍കുട്ടിയുടെ മൃതദേഹം. മൃതദേഹത്തിന് സമീപത്തുനിന്ന് ആത്മഹത്യക്കുറിപ്പും കണ്ടെത്തി. ആദില്‍ ഖാന് എന്ന വ്യക്തിയാണ് തന്റെ മരണത്തിന് ഉത്തരവാദിയെന്ന് ആത്മഹത്യക്കുറിപ്പിലുണ്ട്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ കുടുംബം ആദില്‍ ഖാനെതിരെ പൊലീസില്‍ പരാതി നല്കി. ആദിലിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ആദില്‍ പെണ്‍കുട്ടിയുടെ പേര് മാറാന്‍ നിര്‍ബന്ധിച്ചതായി ബന്ധുക്കള്‍ പറഞ്ഞു. ആദില്‍ ബബ്ലൂ എന്നാണ് പേരെന്ന് പെണ്‍കുട്ടിയോട് പറഞ്ഞിരുന്നതെന്നും ഇഷ്ടം നടിക്കുകയായിരുന്നുവെന്നും പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു.
‘സത്യം അറിഞ്ഞതോടെ പെണ്‍കുട്ടി അവനില്‍ നിന്ന് അകലം പാലിക്കാന്‍ തുടങ്ങി, ഇതോടെ ആദില്‍ ശാരീരികമായും മാനസികമായും ചൂഷണം ചെയ്യുകയായിരുന്നു’ -പെണ്‍കുട്ടിയുടെ പിതാവ് പരാതിയിൽ പറയുന്നു. ആദില്‍ ഉപദ്രവിച്ചതിനെ തുടര്‍ന്നാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തതെന്നും കുടുംബം പറഞ്ഞു.
ലവ് ജിഹാദ് വിരുദ്ധ നിയമപ്രകാരം ആദിലിനെ അറസ്റ്റ് ചെയ്യണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.
Discussion about this post