ചെന്നൈ: വിദ്യാർത്ഥികൾക്ക് വമ്പൻ പ്രഖ്യാപനവുമായി തമിഴ്നാട് സർക്കാർ. ഓൺലൈൻ ക്ലാസ്സുകളിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് പ്രതിദിനം രണ്ട് ജിബി നിരക്കിൽ സൗജന്യ ഡേറ്റ നൽകുമെന്നാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.
സംസ്ഥാനത്തെ 9,69,047 വിദ്യാർത്ഥികൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. സർക്കാർ/എയ്ഡഡ് ആർട്സ് ആൻഡ് സയൻസ് കോളേജുകൾ, പോളിടെക്നിക്കുകൾ, എഞ്ചിനീയറിംഗ് കോളേജുകൾ, അംഗീകൃത സ്വകാര്യ കോളേജുകൾ എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾക്കാണ് ആനുകൂല്യം ലഭ്യമാകുക. ജനുവരി മുതൽ ഏപ്രിൽ വരെ ഈ സൗകര്യം നിലവിലുണ്ടാകുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി അറിയിച്ചു.
കൊവിഡ് കാലത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ക്ലാസുകൾ നിലച്ചതോടെ വിദ്യാർത്ഥികൾ പഠനത്തിന് ഓൺലൈൻ സംവിധാനങ്ങളെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. ഈ സാഹചര്യത്തിൽ വിദ്യാർത്ഥികൾക്ക് അനുഗ്രഹമാകുന്ന തീരുമാനമാണ് തമിഴ്നാട് സർക്കാർ കൈക്കൊണ്ടിരിക്കുന്നത്.
Discussion about this post