ഡല്‍ഹി: മനുഷ്യനെ വഹിക്കുന്ന ഇന്ത്യയുടെ ആദ്യ ബഹിരാകാശ ദൗത്യം ഗഗന്‍യാനിലെ യാത്രികരുടെ ആരോഗ്യസംരക്ഷണ ചുമതല നിര്‍വഹിക്കുന്ന, വ്യോമസേനയിലെ രണ്ടു ഡോക്ടര്‍മാര്‍ വിദഗ്ധ പരിശീലനത്തിനു ഉടൻ റഷ്യയിലേക്ക്.
ബഹിരാകാശ യാത്രയ്ക്കു മുന്‍പും യാത്രാവേളയിലും ശേഷവും യാത്രികരുടെ ആരോഗ്യ നിരീക്ഷണ ചുമതല എയ്‌റോസ്‌പേസ് മെഡിസിന്‍ സ്‌പെഷ്യലിസ്റ്റുകളായ ഈ ഫ്‌ളൈറ്റ് സര്‍ജന്മാര്‍ക്കായിരിക്കും. ദൗത്യത്തിനായി തിരഞ്ഞെടുക്കപ്പെട്ട 4 വ്യോമസേനാ പൈലറ്റുമാര്‍ മോസ്‌കോയില്‍ ആദ്യഘട്ട പരിശീലനം പൂര്‍ത്തിയാക്കി.
Discussion about this post