ഡല്‍ഹി: കര്‍ഷക സമരത്തില്‍ ഖാലിസ്ഥാന്‍വാദികള്‍ നുഴഞ്ഞുകയറിയിട്ടുണ്ടെന്ന് സുപ്രീംകോടതിയിൽ കേന്ദ്ര സര്‍ക്കാര്‍. കാര്‍ഷിക നിയമവുമായി ബന്ധപ്പെട്ട ഹര്‍ജിയിലെ വാദത്തിനിടെയാണ് കോടതിയിൽ ഇക്കാര്യം ചൂണ്ടിക്കാണിച്ചത്.
അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ ഈ വാദം ഉന്നയിച്ചപ്പോള്‍ സത്യവാങ്മൂലം നല്കാന് സുപ്രീം കോടതി ആവശ്യപ്പെട്ടു. ഇന്റലിജന്‍സ് ബ്യൂറോയില്‍ (ഐബി) നിന്നുള്ള വിവരങ്ങള്‍ക്കൊപ്പം ബുധനാഴ്ച സത്യവാങ്മൂലം സമര്‍പ്പിക്കാമെന്ന് വേണുഗോപാല്‍ മറുപടി നല്കി. കര്‍ഷക സംഘടനയാണ് സമരത്തില്‍ ഖാലിസ്ഥാന്‍ വാദികള്‍ നുഴഞ്ഞുകയറിയതായി ആരോപണം ഉയര്‍ത്തിയത്.
ആരോപണം സ്ഥിരീകരിക്കാമോ എന്ന് വാദത്തിനിടെ ചീഫ് ജസ്റ്റീസ് അറ്റോര്‍ണി ജനറലിനോട് ചോദിച്ചു. നുഴഞ്ഞുകയറ്റം സംഭവിച്ചിട്ടുണ്ടെന്നായിരുന്നു വേണുഗോപാലിന്റെ മറുപടി. നിരോധിത സംഘടന നുഴഞ്ഞുകയറിയതായി ആരോപണം ഉന്നയിച്ചാല്‍ അത് സ്ഥിരീകരിക്കണം. ബുധനാഴ്ച സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
Discussion about this post