തൃശൂര്‍: ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കോങ്ങാട് എം.എല്‍.എ. വിജയദാസിന്റെ നില അതീവ ഗുരുതരാവസ്ഥയില്‍. തലയുടെ വലതുവശത്ത് രക്തസ്രാവം ഉണ്ടായതായി കാണുകയും തലയ്ക്കുള്ളിലെ പ്രഷര്‍ കൂടുതലായതിനെ തുടര്‍ന്ന് ന്യൂറോ സര്‍ജറി വകുപ്പ് മേധവിയുടെ നേതൃത്വത്തില്‍ അടിയന്തര ശസ്ത്രക്രിയ നടത്തിയിരുന്നു.
read also: ‘അച്ഛനെ ഇനിയും ഇരുട്ടത്ത് നിര്‍ത്തരുത്’; അപേക്ഷയുമായി വയലാര്‍ ശരത്ചന്ദ്രവര്‍മ
ശസ്ത്രക്രിയയ്ക്കു ശേഷം തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്ന എം.എല്‍.എയുടെ അവസ്ഥ അതീവ ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ വാര്‍ത്താ ബുള്ളറ്റില്‍ അറിയിച്ചു.
Discussion about this post