ഡല്‍ഹി: ഇന്ത്യയിൽ പാചകവാതകത്തിനു പകരം ഇനി വൈദ്യുതി ഉപയോഗിച്ചുള്ള പാചകം ഉടന്‍ നടപ്പിലാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. പ്രതിവര്‍ഷം 100 ബില്യണ്‍ ഡോളറില്‍ കൂടുതല്‍ വിലമതിക്കുന്ന പെട്രോളിയവും പ്രകൃതിവാതകവുമാണ് ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്.
പെട്രോളിയം പോലെ തന്നെ പാചക വാതകത്തിലും സ്വാശ്രയത്വം കണ്ടെത്താനുള്ള നീക്കങ്ങളുടെ ഭാഗമായിട്ടാണ് നടപടി. അതിനായി വൈദ്യുതി ഉപയോഗിച്ചുള്ള പാചകത്തിന് പ്രോത്സാഹനം നല്‍കാനാണ് ശ്രമങ്ങള്‍ ആരംഭിച്ചിട്ടുള്ളത്. ഇന്ത്യ വൈദ്യുതി മിച്ച രാഷ്ട്രമായി മാറിയതോടെയാണ് ഈ രീതിയില്‍ ചിന്തിക്കുവാന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നത്.
വൈദ്യുതി മിച്ച രാഷ്ട്രമായി 2019-ലാണ് ഇന്ത്യ മാറിയത്. കല്‍ക്കരി, സൗരോര്‍ജ്ജം എന്നിവയിലൂടെ വൈദ്യുതി ഉല്‍പാദനത്തില്‍ ശേഷി വര്‍ദ്ധിച്ചതിന്റെ ഫലമായിട്ടാണ് രാജ്യം ഈ നേട്ടം കൈവരിച്ചത്. ഫോസില്‍ ഇന്ധനങ്ങള്‍ക്ക് ബദലായി സൗരോര്‍ജ്ജത്തില്‍ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുന്ന ശ്രമങ്ങളില്‍ ഇന്ത്യ മുന്‍പന്തിയിലാണിപ്പോള്‍.
പാചകം ഉള്‍പ്പെടെയുള്ള പ്രവൃത്തികള്‍ വൈദ്യുതി ഉപയോഗിച്ച് ചെയ്യുന്നതിനെ കുറിച്ച് ചിന്തിക്കണമെന്ന് കഴിഞ്ഞ സെപ്തംബറില്‍ വൈദ്യുത ഊര്‍ജ്ജ വകുപ്പ് മന്ത്രി മന്ത്രി ആര്‍ കെ സിംഗ് ചൂണ്ടിക്കാട്ടിയിരുന്നു.
Discussion about this post