ആളുകള്‍ പള്ളിയുമായി ബന്ധപ്പെട്ട പുതു ജീവിതം ആഗ്രഹിക്കുന്നുവെന്ന് ക്രിസ്തുമത പുരോഹിതര്‍
ബെര്‍ലിന്‍: പശ്ചിമേഷ്യയില്‍ നിന്നും കുടിയേറിയ മുസ്ലിങ്ങള്‍ ജര്‍മ്മനിയില്‍ വ്യാപകമായി മതം മാറുന്നതായി റിപ്പോര്‍ട്ട്. ഇറാനികളും അഫ്ഗാന്കാരുമായ നൂറു കണക്കിന് ഇസ്ലാം മതവിശ്വാസികള്‍ ജര്‍മ്മനിയില്‍ ക്രൈസ്തവികത സ്വീകരിക്കുന്നതായി ജര്‍മ്മനിയിലെ പ്രമുഖ ഓണ്‍ലൈന്‍ മാധ്യമമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ബെര്‍ലിന്‍ സമീപത്തെ ട്രിനിറ്റി പള്ളിയില്‍ അനേകര്‍ ജ്ഞാനസ്നാനം സ്വീകരിച്ച് മതം മാറിയെന്നും പലരും ഇസ്ലമിക പേരുകള്‍ വെടിഞ്ഞ് ക്രൈസ്തവ പുതുനാമം സ്വീകരിക്കുന്നതായിട്ടാണ് റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം നാട്ടിലേക്ക് തിരിച്ചു പോകേണ്ടി വരുമോ എന്ന ഭയത്താല്‍ അഭയാര്‍ത്ഥിയെന്ന സ്റ്റാറ്റസ് നില നിര്‍ത്താനും കുടിയേറിയ രാജ്യത്ത് സ്ഥിരമായി കൂടാനും വേണ്ടിയാണ് പലരും മതം മാറുന്നതെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. ഇറാനിലും അഫ്ഗാനിലും ഇസഌമില്‍ നിന്നും മറ്റുമതങ്ങളിലേക്കുള്ള ാറ്റം വധശിക്ഷയ്ക്കോ തടവിനോ കാരണമാകുന്ന കുറ്റകൃത്യമാണ്. മനുഷ്യാവകാശം പരിഗണിച്ച് ജര്‍മ്മനി സ്വന്തം രാജ്യത്തേക്ക് മടക്കി അയയ്ക്കാതിരിക്കാനുള്ള മുന്‍ കരുതല്‍ കൂടിയാണ് അഭയാര്‍ത്ഥികള്‍ക്ക് മതം മാറ്റമെന്ന വിമര്‍ശനവും ഉയരുന്നുണ്ട്. നാട്ടിലുള്ള തങ്ങളുടെ ബന്ധുക്കള്‍ക്ക് നേരിടേണ്ടി വരുന്ന പ്രശ്നങ്ങള്‍ ഓര്‍ത്ത് മതം മാറിയവരൊന്നും തങ്ങളുടെ വിവരങ്ങള്‍ പുറത്തു വിടാന്‍ തയ്യാറല്ല.
ബെര്‍ലിനിലെ ട്രിനിറ്റിക്ക് പുറമേ ഹാനോവറിലെയും റിനേലാന്റിലെയും ലൂഥറന്‍ പള്ളികളിലും അനേകം ഇറാനികളാണ് ക്രൈസ്തവികത സ്വീകരിക്കുന്നത്. അതേസമയം ഈ ലക്ഷ്യം അപ്രധാന കാര്യമാണെന്നും പലര്‍ക്കും വേണ്ടത് പള്ളിയുമായി ബന്ധപ്പെട്ട പുതുജീവിതമാണെന്നും ക്രൈസ്തവ പുരോഹിതര്‍ പറയുന്നു. പൊതുവേ വിശ്വാസികള്‍ കുറഞ്ഞു വരുന്ന ജര്‍മ്മന്‍ പള്ളികള്‍ക്ക് മതം മാറുന്ന അഭയാര്‍ത്ഥികള്‍ വലിയ കാര്യമായി മാറിയിട്ടുള്ളതിനാലാണ് ഈ വ്യാപക മതംമാറ്റം നടക്കുന്നതെന്ന് ഇറാന് അധികൃതര്‍ പ്രതികരിച്ചു.ഈ വര്‍ഷം ജര്‍മ്മനി പ്രതീക്ഷിക്കുന്ന അഭയാര്‍ത്ഥികളുടെ എണ്ണം എട്ടു ലക്ഷമാണ്.
Discussion about this post