ഒരുപാട് നേർച്ചകളും വഴിപാടുകളും ഒക്കെ ചെയ്തിട്ടും ചിലരുടെ വിവാഹം നീണ്ടുപോകാറുണ്ട്. ഏഴാം ഭാവമാണ് വിവാഹവുമായി ബന്ധപ്പെട്ട രാശി. അതിനാൽ തന്നെ ഏഴാം ഭാവാധിപനായ ഗ്രഹത്തിന് ബലക്കുറവ് സംഭവിക്കുകയാണെങ്കിൽ വിവാഹ കാര്യത്തിൽ താമസം നേരിടാൻ ഇടയുണ്ട്. ബലമുള്ള ഗ്രഹമാണ് അവിടെ സ്ഥിതി ചെയ്യുന്നതെങ്കിൽ അതനുസരിച്ച് മികച്ച പങ്കാളിയെ ലഭിക്കുകയും ദാമ്പത്യജീവിതം സന്തോഷകരമായി തീരുകയും ചെയ്യുമെന്നാണ് വിശ്വാസം. വിവാഹ തടസം മാറാനായിട്ട് ആദ്യം ചെയ്യേണ്ടത് കുടുംബ പരദേവതയെ പ്രീതിപ്പെടുത്തുകയാണ്.
ഒരുപാട് ഗൃഹങ്ങളുടെ ദോഷം ജാതകത്തിൽ ഉണ്ടെങ്കിൽ നവഗ്രഹാർച്ചന നടത്തുന്നതും നല്ലതാണ്.
വിവാഹകാരകനായ ശുക്രന്റെ രത്‌നമായ വജ്രം ധരിക്കുന്നത് വിവാഹം പെട്ടെന്ന് നടക്കാനും ദാമ്പത്യ ജീവിതം ലഭിക്കാനും നല്ലതാണ്. ഓരോരുത്തരും ജാതകം അനുസരിച്ച് ധരിക്കേണ്ട രത്‌നത്തിന് ചിലപ്പോൾ വ്യത്യാസം വരാറുണ്ട്.ഏഴാം ഭാവാധിപനായഗ്രഹം ബുധൻ ആയിരിക്കുകയും അതിനു ബലം ഇല്ലാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ മരതകം ആണ് ധരിക്കേണ്ടിവരുന്നത്.
ചെറിയ കാര്യങ്ങൾ ശ്രദ്ധിച്ചുകഴിഞ്ഞാൽ വിവാഹം നേരത്തേ നടക്കുമെന്നാണ് വാസ്തുശാസ്ത്രത്തിൽ പറഞ്ഞിരിക്കുന്നത്. ഇവ എന്തൊക്കെയാണെന്ന് നോക്കാം.
വീടിന്റെ വടക്ക് -പടിഞ്ഞാറ് മൂലയിൽ ആയിരിക്കണം അവിവാഹിതരുടെ മുറി. തെക്ക് – പടിഞ്ഞാറ് ദിശയിലുള്ള മുറിയിൽ ഒരിക്കലും കിടക്കരുത്. വടക്ക് – പടിഞ്ഞാറ് ദിശയിൽ ഉറങ്ങുന്നതാണ് ഉത്തമം. തെക്ക് – കിഴക്ക് ദിശയിൽ ഉറങ്ങുന്നത് ദോഷം ചെയ്യും. മുറിയിൽ കടുത്ത നിറങ്ങൾ ഒഴിവാക്കി ഇളം നിറത്തിലുള്ള പെയിന്റുകൾ ഉപയോഗിക്കുക. വീടിന്റെ തെക്ക് – പടിഞ്ഞാറ് ഭാഗത്ത് ജലസംഭരണി ഉണ്ടെങ്കിൽ ഉടൻ തന്നെ മാറ്റുക.
Discussion about this post