ശ്രീനഗര്‍: 30വര്‍ഷത്തിനിടയില്‍ കശ്മീരിലെ ശ്രീനഗര്‍ സാക്ഷ്യംവഹിക്കുന്നത് കൊടും ശൈത്യത്തിന്. മൈനസ് 8.4 ഡിഗ്രി സെല്‍ഷ്യസാണ് ശ്രീനഗറിലെ താപനില. 1991-ല്‍ താപനില മൈനസ് 11.8 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയിരുന്നു. ഇതിന് ശേഷം രേഖപ്പെടുത്തുന്ന ഏറ്റവും താഴ്ന്ന താപനിലയാണിത്. പ്രശസ്തമായ ദാല്‍ തടാകം തണുത്തുറഞ്ഞ് ഐസ് കട്ടകളായി.
തെക്കന്‍ കശ്മീരിലെ അമര്‍നാഥ് തീര്‍ഥയാത്രയുടെ ബേസ് ക്യാമ്പായ പാല്‍ഗാമില്‍ കഴിഞ്ഞ രാത്രിയിലെ താപനില മൈനസ് 11.1 ഡിഗ്രി സെല്‍ഷ്യസായിരുന്നു.
അതിശൈത്യം രേഖപ്പെടുത്തിയതോടെ ജലവിതരണം പോലും തടസപ്പെട്ടു. കൊടും ശൈത്യത്തില്‍ പൈപ്പിലെ ജലം ഐസായതാണ് കാരണം. റോഡുകള്‍ മുഴുവന്‍ മഞ്ഞുക്കട്ടകള്‍ നിറയുകയും ഗതാഗതം തടസപ്പെടുകയും ചെയ്തു.
Discussion about this post