Tuesday, January 19, 2021
submit news: [email protected]
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Column
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Column
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home News Kerala

‘ഹാപ്പി ബര്‍ത്ത് ഡേ ഹെലികോപ്റ്റര്‍’; ഹെലികോപ്റ്റര്‍ തുരുമ്പെടുക്കാതിരിക്കാന്‍ എന്ത് ചെയ്യണം?’; പിണറായി സർക്കാരിനെതിരെ പരിഹാസവുമായി അഡ്വ. എസ്. സുരേഷ്

by Brave India Desk
Jan 14, 2021, 01:41 pm IST
in Kerala
Share on FacebookTweetWhatsAppTelegram

കോടിക്കണക്കിന് രൂപ പ്രതിമാസം നല്‍കി പിണറായി സര്‍ക്കാര്‍ ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുത്തിട്ട് ഇന്നലെ ഒരു വര്‍ഷം കഴിഞ്ഞിരിക്കുന്ന സാഹചര്യത്തിൽ പരിഹാസവുമായി അഡ്വ. എസ് സുരേഷ്. ഉപയോഗിക്കാതെ തുരുമ്പെടുത്ത് പോകുന്ന ഹെലികോപ്റ്ററിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിരിക്കുകയാണ് അദ്ദേഹം. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം രം​ഗത്തെത്തിയത്.

അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിങ്ങനെ:

ഹാപ്പി ബര്‍ത്ത് ഡേ ഹെലികോപ്റ്റര്‍…… നമ്മുടെ മുഖ്യമന്ത്രിയുടെ ഹെലികോപ്ടറിന് ഇന്നലെ ഒരു വയസ്സ് തികഞ്ഞു. മാസം 1കോടി 70 ലക്ഷം രൂപ എന്ന നിലയില്‍ 20 കോടി47 ലക്ഷം രൂപയാണ് ഈ തൊഴിലാളി വര്‍ഗ്ഗ ഹെലികോപറ്ററിനെ പോറ്റാന്‍ നാം ചിലവഴിച്ചത്. കേറി കിടക്കാന്‍ വീടില്ലാത്ത 510 പേര്‍ക്ക് വീട് വച്ച്‌ നല്‍കാനുള്ള പണം.. സഖാവ് സ്വപ്നയെ ഏല്‍പ്പിച്ച വടക്കാഞ്ചേരി മോഡല്‍ ലൈഫ് മിഷനാണങ്കില്‍ പോലും 214 വീടായേന. നെയ്യാറ്റിന്‍കരയില്‍ പോലീസ് കൂടിയൊഴിപ്പിച്ചപ്പോള്‍ ആത്മാഹുതി ചെയ്ത ആ ദമ്പതികളുടെ ജീവന്‍. നിരവധി കുഞ്ഞുങ്ങള്‍ അനാധമാകാതെ സംരക്ഷിക്കാനും കഴിയുമായിരുന്നു. വിപ്ലവം വരുമ്പം ചില പിന്തിരിപ്പന്‍ ശക്തികള്‍ ഇങ്ങനെയൊക്കെ പറയും എന്നാകും CPM ഭാഷ്യം. അതുകൊണ്ട് പുരോഗമനപരമായി ചിന്തിക്കാം… ഹെലികോപ്റ്റര്‍ തുരുമ്പെടുക്കാതിരിക്കാന്‍ എന്ത് ചെയ്യണം….???

1. സ. അച്ചുതാനന്ദനേയും, സ. ബാലകൃഷ്ണപിള്ള യേയും കയറ്റി’ ഇടമലയാര്‍ ‘ യാത്ര
2 ക്യൂബയില്‍ നിന്ന് പുരോഗമന കോവിഡ് വാക്സിന്‍ ഇറക്കുമതി ഇതിലാകാം.
3. പഞ്ചാബ് – ഷഹിന്‍ബാഗ് കാര്‍ഷിക തീര്‍ത്ഥാടനം
4. CPM വിജയിപ്പിച്ച SDPI യുടെ 100 മെംബറന്‍മാരുമായി സ. അഭിമന്യു സ്മൃതി യാത്ര, ‘വര്‍ഗ്ഗീയത തുലയട്ടെ’ എന്നെഴുതാന്‍ മറക്കണ്ട.
5. വാളയാറില്‍ നിന്ന് P.K.ശശി MLA നയിക്കുന്ന, സ. ശ്രീമതി, സ. ബാലന്‍ എന്നിവര്‍ അംഗങ്ങളായ പീഡനതീവ്രതാ സന്ദേശ യാത്ര .
5 പ്രീതിപക്ഷ നേതാവ് രമേശനേയും കൂട്ടി ചെന്നിത്തലയില്‍ നിന്ന് LDF , UDF ഒരുമിച്ച്‌ ഭരിക്കുന്ന സ്ഥലങ്ങളിലേക്ക് ‘ ‘മഹാഗഡു ബന്ധന്‍’ യാത്ര.
ഇത്രയും കഴിയുമ്പോള്‍ കേരളത്തിലെ കമ്മ്യൂണിസ്റ്റ് ചരിത്ര പേജില്‍. ഇങ്ങനെ കുറിക്കും – THE END.
NB:- അപ്പോള്‍ കഥാനായകനായ ഹെലികോപ്റ്ററിന്റെ പ്രായം ഒരു വയസ്സും നാലുമാസവും ആയിരിക്കും. Again, Happy BirthDay to You Helicopte

കഴിഞ്ഞ ജനുവരിയിലാണ് സര്‍ക്കാര്‍ ഹെലികോപ്റ്റര്‍ വാടയ്ക്കെടുത്തത്. പൊതുജനത്തിനു ഉപകാരമുള്ള കാര്യങ്ങള്‍ എന്തെങ്കിലും ഈ ഹെലികോപ്റ്റര്‍ വഴി നടത്തപ്പെട്ടിട്ടുണ്ടോയെന്ന ചോദ്യത്തിനു ഭരണപക്ഷം ഉയര്‍ത്തി കാണിക്കുന്നത് രണ്ട് സംഭവമാണ്. രണ്ടുതവണ അവയവമാറ്റ ശസ്ത്രക്രിയക്കായി ഹെലികോപ്റ്റര്‍ പറന്നിരുന്നു. എന്നാല്‍, ഇതിനു നേവിയുടെ ഹെലികോപ്റ്റര്‍ നിസാര തുകയ്ക്ക് വാടകയ്ക്ക് കിട്ടുമല്ലോ എന്ന് ചോദിച്ചാല്‍ തിരിച്ച്‌ മറുപടി ഉണ്ടാകില്ല.

 

 

 

Tags: helicopterpinarayi governmentMAINs suresh
ShareTweetSendShare

Discussion about this post


Related Posts

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കത്തോലിക്ക സഭാ പ്രതിനിധികൾ; സഭയ്ക്ക് ഒരു രാഷ്ട്രീയ പാർട്ടിയുമായും തൊട്ടുകൂടായ്മയില്ലെന്ന് കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി

തന്റെ കസ്റ്റമറിന് പിഗ്‌മിന്റേഷൻ മാറ്റിയെന്ന അവകാശവാദവുമായി ഫിൽറ്റർ ഫോട്ടോയുമായി ബ്യൂട്ടീഷൻ അംബികാ പിള്ള : കണ്ടം വഴി ഓടിച്ചു സോഷ്യൽ മീഡിയ

തനിക്ക് സംരക്ഷണം നല്‍കാനുള്ള പൊലീസുകാര്‍ അതിനു മടി കാട്ടുന്നു: കൂടെ ജോലി ചെയ്യാൻ ചിലർ ഭയക്കുന്നു, താൻ ദളിത ആയിട്ടാണോയെന്ന് ബിന്ദു അമ്മിണി

രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് ആക്ടീവ് കേസുകൾ കേരളത്തിലും മഹാരാഷ്ട്രയിലും; വാക്സിൻ വിരുദ്ധത അവസാനിപ്പിക്കണമെന്ന ശക്തമായ മുന്നറിയിപ്പുമായി കേന്ദ്രം

Next Post

'വെള്ള പുതപ്പിച്ച്‌ കിടത്തുമെന്ന ഭീഷണി നടപ്പാക്കി? ഓമനക്കുട്ടന്റെ ആത്മഹത്യ അന്വേഷിക്കണം'; സിപിഎമ്മിനെതിരെ കെ സുരേന്ദ്രന്‍

Latest News

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കത്തോലിക്ക സഭാ പ്രതിനിധികൾ; സഭയ്ക്ക് ഒരു രാഷ്ട്രീയ പാർട്ടിയുമായും തൊട്ടുകൂടായ്മയില്ലെന്ന് കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി

തന്റെ കസ്റ്റമറിന് പിഗ്‌മിന്റേഷൻ മാറ്റിയെന്ന അവകാശവാദവുമായി ഫിൽറ്റർ ഫോട്ടോയുമായി ബ്യൂട്ടീഷൻ അംബികാ പിള്ള : കണ്ടം വഴി ഓടിച്ചു സോഷ്യൽ മീഡിയ

‘വാക്‌സിന്‍ കുത്തിവെപ്പെടുക്കാന്‍ മടിക്കരുതെന്നും മറ്റുള്ളവര്‍ക്ക് മാതൃകയാകണം’: ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശവുമായി കേന്ദ്രസര്‍ക്കാര്‍

തനിക്ക് സംരക്ഷണം നല്‍കാനുള്ള പൊലീസുകാര്‍ അതിനു മടി കാട്ടുന്നു: കൂടെ ജോലി ചെയ്യാൻ ചിലർ ഭയക്കുന്നു, താൻ ദളിത ആയിട്ടാണോയെന്ന് ബിന്ദു അമ്മിണി

രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് ആക്ടീവ് കേസുകൾ കേരളത്തിലും മഹാരാഷ്ട്രയിലും; വാക്സിൻ വിരുദ്ധത അവസാനിപ്പിക്കണമെന്ന ശക്തമായ മുന്നറിയിപ്പുമായി കേന്ദ്രം

‘ചിലര്‍ ഒതുക്കാന്‍ ശ്രമിച്ചപ്പോഴും സിനിമാരംഗത്ത് കൈപിടിച്ച്‌ ഉയര്‍ത്തിയത് മോഹന്‍ലാലും വൈശാഖും’; വെളിപ്പെടുത്തലുമായി ബാല

‘ഞാന്‍ ഒരു രാജ്യസ്‌നേഹി, എന്റെ രാജ്യത്തെ സംരക്ഷിക്കും ,നരേന്ദ്രമോദിക്ക് എന്നെ തൊടാൻ കഴിയില്ല,’ രാഹുല്‍ഗാന്ധി

മലബന്ധം കൊണ്ട് പൊറുതി മുട്ടി യുവാവ്; സുഹൃത്ത് എയര്‍ കംപ്രസര്‍ പ്രയോഗം നടത്തിയതിനെ തുടര്‍ന്ന് 35കാരന് ദാരുണാന്ത്യം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News

No Result
View All Result
  • Home
  • Kerala
  • India
  • International
  • Facebook
  • Column
  • Entertainment
  • Sports
  • Technology

© Brave India News