ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദിന്‍ ഉവൈസി ബി.ജെ.പിയെ ജയം നേടാന്‍ സഹായിച്ചെന്ന് എംപി സാക്ഷി മഹാരാജ്. ബംഗാളിലും ഉത്തര്‍ പ്രദേശിലും സമാനമായ വിധത്തില്‍ ഉവൈസി ബി.ജെ.പിയെ സഹായിക്കുമെന്ന് സാക്ഷിമഹാരാജ് പറഞ്ഞു.
”ബിഹാറില്‍ അദ്ദേഹം നമ്മളെ സഹായിച്ചു. ദൈവത്തിന്റെ അനുഗ്രഹമാണത്. ദൈവം അദ്ദേഹത്തിന് കൂടുതല്‍ ശക്തി നല്കട്ടെ. യു.പി പഞ്ചായത്ത് തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും അദ്ദേഹം സഹായിക്കും. ബംഗാളിലും അദ്ദേഹത്തിന്റെ സഹായമുണ്ടാവും” സാക്ഷി മഹാരാജ് പറഞ്ഞു.
ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ മജ്ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന് നേതാവ് അസദുദ്ദീന്‍ ഉവൈസി ബംഗാള്‍ സന്ദര്‍ശിച്ചിരുന്നു.
Discussion about this post