Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Culture

മല്‍സ്യാവതരത്തില്‍ ഭഗവാനെ ആരാധിക്കുന്ന കേരളത്തിലെ ഏക ക്ഷേത്രത്തിന്റെ പ്രത്യേകതകൾ

മല്‍സ്യം , കൂര്‍മ്മം , വരാഹം , നരസിംഹം , വാമനന്‍ , പരശുരാമന്‍ , ബലരാമന്‍ , ശ്രീരാമന്‍ , ശ്രീകൃഷ്‌ണന്‍ , കല്‍ക്കി എന്നിവയാണ് മഹാവിഷ്ണുവിന്റെ പത്താവതാരങ്ങള്‍ .

by Brave India Desk
Jan 16, 2021, 07:10 am IST
in Culture
Share on Facebook
Tweet
WhatsApp
Telegram

ഭൂമിയില്‍ അധര്‍മ്മം വര്‍ദ്ധിക്കുമ്പോള്‍ ഓരോ കാലഘട്ടത്തിലും മഹാവിഷ്ണു ധര്‍മ്മം പുനഃസ്ഥാപിക്കാനായി ഓരോ അവതാരങ്ങള്‍ സ്വീകരിച്ചു കൊണ്ട് ഭൂമിയില്‍ പിറവി എടുത്തിട്ടുണ്ട് . മല്‍സ്യം , കൂര്‍മ്മം , വരാഹം , നരസിംഹം , വാമനന്‍ , പരശുരാമന്‍ , ബലരാമന്‍ , ശ്രീരാമന്‍ , ശ്രീകൃഷ്‌ണന്‍ , കല്‍ക്കി എന്നിവയാണ് മഹാവിഷ്ണുവിന്റെ പത്താവതാരങ്ങള്‍ .

ഇതില്‍ ഒന്നാമത്തെ അവതരമായ മല്‍സ്യാവതാര പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങള്‍ ഭാരതത്തില്‍ വളരെ അപൂര്‍വ്വമാണ് . ആദ്യ മനുഷ്യനായ മനുവിന്റെ കാലഘട്ടത്തിലാണ് ഭഗവാന്‍ മല്‍സ്യാവതാരം സ്വീകരിച്ചത് . വേദങ്ങള്‍ വായിച്ചു കൊണ്ടിരുന്ന ബ്രഹ്മാവിന്റെ കയ്യില്‍ നിന്ന് ഹയഗ്രീവന്‍ എന്ന അസുരന്‍ വേദങ്ങള്‍ മോഷ്ടിച്ച്‌ കൊണ്ട് കടന്നു കളയുകയും , ഈ അസുരനെ വധിക്കാന്‍ ഭഗവാന്‍ മത്സ്യാവതാരം സ്വീകരിക്കുകയും ചെയ്തു .

Stories you may like

പ്രാർത്ഥിക്കുമ്പോൾ നമ്മൾ അറിയാതെ കണ്ണുകൾ അടയ്ക്കുന്നത് എന്തുകൊണ്ട്? ഇതിനു പിന്നിലെ രഹസ്യവും ശാസ്ത്രവും!

ഗർഭിണിയായ തത്തയുടെ ശാപവും വിരഹവേദനയും;ശ്രീരാമനും സീതയും വീണ്ടും പിരിയാൻ കാരണം;പത്മപുരാണ കഥ

മല്‍സ്യാവതരത്തില്‍ ഭഗവാനെ ആരാധിക്കുന്ന ക്ഷേത്രങ്ങള്‍ വളരെ അപൂര്‍വ്വമായിട്ട് മാത്രമേ ഭാരതത്തില്‍ കാണാന്‍ സാധിക്കുകയുള്ളൂ . ഇതില്‍ കേരളത്തില്‍ മല്‍സ്യാവതാര പ്രതിഷ്ഠയുള്ള ഏക ക്ഷേത്രമാണ് വയനാട് ജില്ലയിലെ മീനങ്ങാടിയില്‍ ഉള്ള ശ്രീ മല്‍സ്യാവതാര മഹാവിഷ്ണു ക്ഷേത്രം . കേരളത്തിലെ ഏക മല്‍സ്യാവതാര ക്ഷേത്രം എന്ന കാരണത്താല്‍ തന്നെ ഈ ക്ഷേത്രം വളരെയധികം പ്രാധാന്യം അര്‍ഹിക്കുന്നു .

ഗണപതി , അയ്യപ്പന്‍ , ഭഗവതി എന്നിവര്‍ ഉപദേവതകളായി കുടികൊള്ളുന്ന ഈ ക്ഷേത്രത്തിന്റെ വടക്ക് ഭാഗത്ത് കൂടിയാണ് കോഴിക്കോട് – മൈസൂര്‍ ദേശീയപാത കടന്ന് പോകുന്നത് . മലബാര്‍ ദേവസ്വം ബോര്‍ഡിന്‍റെ കീഴില്‍ ഉള്ള ഈ ക്ഷേത്രത്തില്‍ കൊടിയേറി ഉള്ള ഉത്സവം ആരംഭിക്കുന്നത് കുംഭ മാസത്തിലെ ഉത്രട്ടാതിക്കാണ് . കൂടാതെ മേടമാസത്തിലെ മല്‍സ്യജയന്തിയും ക്ഷേത്രത്തിലെ വിശേഷ ദിവസമാണ് .

വായനാടിലെ മീനങ്ങാടിയില്‍ ഈ ക്ഷേത്രം വന്നതിന്റെ പിന്നിലെ ഐതിഹ്യം ഇപ്രകാരമാണ് . അഞ്ഞൂറ് കൊല്ലങ്ങള്‍ക്ക് മുന്‍പ് ഇന്ന് ക്ഷേത്രം ഇരിക്കുന്ന സ്ഥലത്ത് കൂടി കടന്ന് പോയ ഒരു യോഗീശ്വരന്‍ , അവിടെ ഉണ്ടായിരുന്ന ഒരു കുളത്തില്‍ കുളിക്കാന്‍ ഇറങ്ങുകയും , കുളത്തില്‍ അദ്ദേഹത്തിന്റെ മുന്നിലായി ഒരു മല്‍സ്യം തുള്ളി കളിക്കുകയും ഉണ്ടായി . ആ പ്രദേശത്ത് ഭഗവാന്റെ സാന്നിധ്യം ഉണ്ടെന്ന് മനസിലാക്കിയ യോഗീശ്വരന്‍ , ഒരു വിഷ്ണു വിഗ്രഹം കൊണ്ട് വന്നു കുളത്തിന്റെ പടിഞ്ഞാറേക്കരയില്‍ കിഴക്കു ദര്‍ശനമായി മല്‍സ്യാവതാര സങ്കല്പത്തില്‍ പ്രതിഷ്ഠിക്കുകയുമായിരുന്നു .

Tags: Dashavatara TempleMatsyavatar temple kerala
Share6
Tweet
Send
Share

Latest stories from this section

വലിയ ദുരന്തങ്ങൾക്ക് കാരണം ആയുധങ്ങളല്ല, വികാരപരമായ കൊച്ചു തെറ്റുകൾ!’; മഹാഭാരതത്തിന്റെ തുടക്കത്തെക്കുറിച്ച് അധികമാരും അറിയാത്ത സത്യം

വലിയ ദുരന്തങ്ങൾക്ക് കാരണം ആയുധങ്ങളല്ല, വികാരപരമായ കൊച്ചു തെറ്റുകൾ!’; മഹാഭാരതത്തിന്റെ തുടക്കത്തെക്കുറിച്ച് അധികമാരും അറിയാത്ത സത്യം

മൂന്ന് ഭാവങ്ങൾ, മൂന്ന് വ്യത്യസ്ത രൂപങ്ങൾ!’; ഹനുമാൻ ചാലിസയിലെ ഈ നാലുവരികളിൽ ഒളിഞ്ഞിരിക്കുന്ന വിജയതന്ത്രം

മൂന്ന് ഭാവങ്ങൾ, മൂന്ന് വ്യത്യസ്ത രൂപങ്ങൾ!’; ഹനുമാൻ ചാലിസയിലെ ഈ നാലുവരികളിൽ ഒളിഞ്ഞിരിക്കുന്ന വിജയതന്ത്രം

കുരുത്തം കെട്ട ഉറുമ്പ് വിചാരിച്ചാൽ സിംഹത്തിന്റെ ഭക്ഷണരീതി വരെ മാറ്റാം; ഞെട്ടിയോ? അങ്ങനെയും നടന്നു…ഒരുകാടിനെ മുഴുവൻ പ്രശ്‌നത്തിലാക്കിയ അൽസൈക്കോകൾ…

കാട്ടിൽ താമസിക്കാത്ത ‘കാടിന്റെ രാജാവ്’!പെണ്ണ് ഇരപിടിക്കും, ആണ് ഭരിക്കും;സിഹംങ്ങൾ ഫാമിലിമാനോ

ധർമ്മത്തിന്റെ ഞാണൊലി:പതിനായിരങ്ങളെ നിഷ്പ്രഭമാക്കിയ രാമബാണം!

ധർമ്മത്തിന്റെ ഞാണൊലി:പതിനായിരങ്ങളെ നിഷ്പ്രഭമാക്കിയ രാമബാണം!

Latest News

ആ ചിത്രം വ്യാജം, എഐ നിർമിതം; റേഞ്ച് റോവർ വിവാദത്തിൽ വിശദീകരണവുമായി കെ എം ഷാജി

ആ ചിത്രം വ്യാജം, എഐ നിർമിതം; റേഞ്ച് റോവർ വിവാദത്തിൽ വിശദീകരണവുമായി കെ എം ഷാജി

ആകാശവും സമുദ്രവും ഒരുപോലെ സ്വന്തമാക്കി ഭാരതത്തിന്റെ പ്രതിരോധരംഗം ; മൻ കി ബാത്തിൽ പ്രതിരോധ മേഖലയിലെ ചരിത്രനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി

‘സെൻസസ് നിർണായകം’ ; മൻ കി ബാത്തിന്റെ 138-ാം പതിപ്പിൽ രാജ്യസുരക്ഷയേയും വികസനത്തെയും കുറിച്ച് പ്രധാനമന്ത്രി മോദി

കഴിഞ്ഞിട്ടില്ല രാമാ.. ഒന്നുടെ ഉണ്ട് ബാക്കി, ചെറിയൊരു പൂർത്തിയാകാത്ത ദൗത്യം; ലോകകപ്പ് ഫൈനൽ തോൽവിയെക്കുറിച്ച് കോഹ്‌ലി

കഴിഞ്ഞിട്ടില്ല രാമാ.. ഒന്നുടെ ഉണ്ട് ബാക്കി, ചെറിയൊരു പൂർത്തിയാകാത്ത ദൗത്യം; ലോകകപ്പ് ഫൈനൽ തോൽവിയെക്കുറിച്ച് കോഹ്‌ലി

ഭീകരവാദം തുടർന്നാൽ ആക്രമണം തുടരും; പാകിസ്ഥാന് രാജ്‌നാഥ് സിങിന്റെ മുന്നറിയിപ്പ്

ഭീകരവാദം തുടർന്നാൽ ആക്രമണം തുടരും; പാകിസ്ഥാന് രാജ്‌നാഥ് സിങിന്റെ മുന്നറിയിപ്പ്

സിന്ധു ജലം തടഞ്ഞാൽ യുദ്ധം’; യുഎന്നിൽ ഇന്ത്യയ്‌ക്കെതിരെ വെല്ലുവിളിയുമായി ഷെഹ്ബാസ് ഷരീഫ്

സിന്ധു ജലം തടഞ്ഞാൽ യുദ്ധം’; യുഎന്നിൽ ഇന്ത്യയ്‌ക്കെതിരെ വെല്ലുവിളിയുമായി ഷെഹ്ബാസ് ഷരീഫ്

ആരാണ് പെറ്റൽ ഗഹ്‌ലോട്ട്? യുഎന്നിൽ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിന് കലക്കൻ മറുപടി കൊടുത്ത ഇന്ത്യൻ നയതന്ത്രജ്ഞ

ആരാണ് പെറ്റൽ ഗഹ്‌ലോട്ട്? യുഎന്നിൽ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിന് കലക്കൻ മറുപടി കൊടുത്ത ഇന്ത്യൻ നയതന്ത്രജ്ഞ

റെക്കോർഡുകളുടെ പെരുമഴയ്ക്ക് കോഹ്‌ലി; തിരുവനന്തപുരത്ത് കാത്തിരിക്കുന്നത് വമ്പൻ നാഴികക്കല്ലുകൾ

റെക്കോർഡുകളുടെ പെരുമഴയ്ക്ക് കോഹ്‌ലി; തിരുവനന്തപുരത്ത് കാത്തിരിക്കുന്നത് വമ്പൻ നാഴികക്കല്ലുകൾ

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies