മലബാര്‍ എകസ്പ്രസില്‍ തീപിടിത്തം. ട്രെയിന്‍ വര്‍ക്കല എടവെയില്‍ നിര്‍ത്തിയിട്ടു. ലഗേജ് ബോഗിയിലാണ് തീപിടിത്തം ഉണ്ടായത്. യാത്രക്കാര്‍ സുരക്ഷിതം. ഉടന്‍ തീ അണച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. നിലവില്‍ തീ നിയന്ത്രണ വിധേയമാണ്. ട്രെയിനിന്റെ മുന്നിലുള്ള പാര്‍സല്‍ ബോഗിയിലാണ് തീപിടിത്തം. തൊട്ടടുത്ത ബോഗിയിലേക്ക് തീപടരാത്തത് വലിയ ദുരന്തം ഒഴിവാക്കി.
ട്രെയിനില്‍ നിന്നും പുകയുയര്‍ന്ന് ലോക്കോപൈലറ്റിന്റെ ശ്രദ്ധയിലാണ് ആദ്യംപെട്ടത്.തീ പിടിച്ചതോടെ വര്‍ക്കലയില്‍ മലബാറിന്റെ ഓട്ടം നിര്‍ത്തി. ഇന്നലെ രാത്രി മംഗലാപുരത്ത് നിന്ന് പുറപ്പെട്ട തീവണ്ടിയാണ് അപകടത്തില്‍ പെട്ടത്. രാവിലെ ആയതു കൊണ്ടാണ് തീ ആളിക്കത്തുന്നതിന് മുൻപേ യാത്രക്കാരുടെ ശ്രദ്ധയില്‍ പെട്ടത്. പാഴ്‌സല്‍ ബോഗിയിലെ സാധനങ്ങള്‍ പൂര്‍ണ്ണമായും കത്തി നശിച്ചു.
അതുകൊണ്ട് തന്നെ തീ വലിയ തോതില്‍ ആളിക്കത്തി. അതിന് മുമ്പ് തന്നെ തീവണ്ടി നിര്‍ത്താനായതു കൊണ്ട് മാത്രമാണ് വലിയ അപകടമുണ്ടായത്. ഇല്ലായിരുന്നുവെങ്കില്‍ വലിയ ദുരന്തം ഉണ്ടാകുമായിരുന്നു. ആളുകളെ എല്ലാം ഇത് മനസ്സിലാക്കി തീവണ്ടിയില്‍ നിന്ന് മാറ്റുകയും ചെയ്തു.തീ പിടിത്തത്തിന് പിന്നില്‍ അട്ടിമറി ഇല്ലെന്നാണ് പ്രാഥമിക നിഗമനം. വിശദ അന്വേഷണം ഇക്കാര്യത്തില്‍ നടക്കും.
Discussion about this post