കൊൽക്കത്ത: ശിവ ഭഗവാനെ അപമാനിച്ച് ബംഗാളി നടി സയോണി ഘോഷ്. ശിവലിംഗത്തിന് മേൽ ഒരു സ്ത്രീ ഗർഭ നിരോധന ഉറ ധരിക്കുന്നതായുള്ള മീം ആണ് താരം ട്വിറ്ററിൽ പങ്ക് വെച്ചത്. ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി ബിജെപി രംഗത്ത് വന്നു.
മേഘാലയ മുൻ ഗവർണറും ബിജെപി നേതാവുമായ തഥാഗത റോയ് നടിക്കെതിരെ രബീന്ദ്ര സരോബർ പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകി. ‘ഷെയർ ചെയ്‌ത മീം തന്റെ വികാരം വ്രണപ്പെടുത്തിയതായി ഗുവാഹത്തിയിൽ നിന്നും ഒരാൾ എന്നെ അറിയിച്ചു. അയാൾ അസം പൊലീസിൽ പരാതി നൽകാൻ ഒരുങ്ങുകയാണ്. ഇതേ പോസ്‌റ്റിൽ ബംഗളൂരുവിലെ ഒരാളും പരാതി നൽകിയിട്ടുണ്ട്. ഇതിനു പുറമേ ഞാനും പരാതി നൽകുന്നു. ഭവിഷ്യത്തുകൾ അനുഭവിച്ചുകൊളളുക.‘ നടിയുടെ നടപടിക്കെതിരെ തഥാഗത റോയ് ട്വീറ്റ് ചെയ്തു.
അതേസമയം സംഭവം നിഷേധിച്ച് നടി സയോണി ഘോഷ് രംഗത്തെത്തി. തന്റെ അക്കൗണ്ട് ആരോ ഹാക്ക് ചെയ്തതാണെന്ന് ഇവർ വിശദീകരിച്ചു.
Leave a Comment