ഡൽഹി: പാർലമെന്റ് കാന്റീനിലെ എം പിമാരുടെയും മറ്റ് ജീവനക്കാരുടെയും സബ്സിഡി അവസാനിപ്പിച്ച് കേന്ദ്ര സർക്കാർ. പാർലമെന്റ് കാന്റീനിലും ഇനി ഭക്ഷണത്തിന് സാധാരണ നിരക്ക് നൽകേണ്ടി വരും. സബ്‌സിഡി അവസാനിപ്പിക്കുന്നതിലൂടെ പ്രതിവര്‍ഷം എട്ട് കോടി രൂപ ലാഭിക്കാമെന്നാണ് കേന്ദ്രം കണക്ക് കൂട്ടുന്നത്.
ജനുവരി 29നാണ് പാര്‍ലമെന്റ് ബജറ്റ് സമ്മേളനം ആരംഭിക്കുന്നത്. നോര്‍ത്തേണ്‍ റെയില്‍വേസിലെ ഐടിഡിസിയാണ് പാര്‍ലമെന്റിലെ കാന്റീന്‍ നടത്തുന്നത്.
കൂടാതെ ചരിത്രത്തിലെ ആദ്യ ഡിജിറ്റൽ ബജറ്റിന് സാക്ഷിയാകാനൊരുങ്ങുകയാണ് പാർലമെന്റ്. പർലമെന്റിന്റെ ബജറ്റ് സമ്മേളനം ഇത്തവണ രണ്ട് ഘട്ടങ്ങളായാണ് നടക്കുക. ആദ്യ ഘട്ടം ജനുവരി 29 മുതല്‍ ഫെബ്രുവരി 15 വരെയും രണ്ടാം ഘട്ടം മാര്‍ച്ച് എട്ട് മുതല്‍ ഏപ്രില്‍ എട്ട് വരെയുമാണ്. ഇത്തവണ പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് സഭ ചേരുകയെന്ന് ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള അറിയിച്ചു.
Discussion about this post