ന്യൂഡല്‍ഹി: കുട്ടികളെ കൊവിഡ് വൈറസ് ബാധയില്‍ നിന്ന് പ്രതിരോധിക്കുന്നതിന് മൂക്കില്‍ കൂടി നല്‍കാവുന്ന വാക്സിനായിരിക്കും ഉചിതമെന്ന് എയിംസ് ഡയറക്ടര്‍ രണ്‍ദീപ് ഗലേറിയ വ്യക്തമാക്കി. കുട്ടികളിലുണ്ടാകുന്ന വൈറസ് ബാധ നേരിയതോതിലാണ്, പക്ഷേ അവര്‍ക്ക് വൈറസ് വാഹകരാണ്. നിലവില്‍ രാജ്യത്ത് ഉപയോഗിക്കുന്ന വാക്സിനുകള്‍ കുട്ടികളില്‍ കുത്തിവയ്ക്കുന്നതിന് അനുമതി ലഭിച്ചിട്ടില്ല. കാരണം അവ കുട്ടികളില്‍ പരീക്ഷണം നടത്താത്തവയാണ്.
എന്നാല്‍ വാക്സിനേഷന്‍ എന്ന് പറയുന്നത് വളരെ പ്രധാനപ്പെട്ട ഒരു ചുവടുവെയ്പ്പാണ്. അതിനാല്‍ ട്രയലുകള്‍ നടത്തണമെന്നും. രണ്‍ദീപ് പറഞ്ഞു. എന്‍..ഡി..ആര്‍..എഫ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുന്നതിനിടയിലാണ് രണ്‍ദീപ് തന്റെ അഭിപ്രായം പങ്കുവെച്ചത്. കുട്ടികള്‍ സ്‌കൂളിലേക്ക് പോകുന്നത് ആരംഭിച്ചാല്‍ ചിലപ്പോള്‍അവര്‍ക്ക് കൊവിഡ്ബാധയുണ്ടാകാം. അവര്‍ക്ക് അത് വലിയ പ്രശ്നമുണ്ടാക്കിയേക്കില്ലെങ്കിലും വീട്ടിലേക്കെത്തുമ്പോള്‍ രക്ഷിതാക്കള്‍ക്കും മുത്തശ്ശി മുത്തശ്ശന്മാര്‍ക്കും അവരിലൂടെ അസുഖം ഉണ്ടാകാന്‍ സാദ്ധ്യത ഉണ്ട്.
ഭാരത് ബയോടെക്ക് ഒരു നേസല്‍ വാക്സിന് അംഗീകാരം നേടുന്നതിനുളള ശ്രമം ആരംഭിച്ചുകഴിഞ്ഞു. അത് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്നത് വളരെ എളുപ്പമാണ്. അരമണിക്കൂറിനുളളില്‍ ഒരു ക്ലാസിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും വാക്സിന്‍ നല്‍കാന്‍ സാധിക്കും. കൊവിഡ് ബാധിച്ച് രോഗമുക്തി നേടിയവര്‍ക്കും വാക്സിന്‍ നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
കോവിഡാനന്തര പ്രതിരോധ ശക്തിയെ കുറിച്ച് രോഗബാധിതനായ വ്യക്തിക്ക് കൃത്യമായി അറിയണമെന്നില്ല. വൈറസ് ബാധ നേരിയ തോതിലാണ് ഉണ്ടായതെങ്കില്‍ അവരുടെ പ്രതിരോധശേഷിയും കുറവായിരിക്കും. അതുകൊണ്ട് അവര്‍ക്ക് വാക്സിന്‍ നല്‍കുകയാണെങ്കില്‍ അത് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുമെന്നും രണ്‍ദീപ് പറഞ്ഞു.
Discussion about this post