കൊച്ചി: രണ്ട് കിലോ കഞ്ചാവുമായി ലക്ഷദ്വീപ് സ്വദേശി അറസ്റ്റിൽ. എറണാകുളം സെന്‍ട്രല്‍ പോലിസ് ആണ് അറസ്റ്റ് ചെയ്തത്. ലക്ഷദ്വീപ്, കല്പേനി, കുഞ്ഞിപുവക്കട വീട്ടില്‍ മുഹമ്മദ് അന്‍സാര്‍(32)നെയാണ് എറണാകുളം സെന്‍ട്രല്‍ പോലിസ് ഇന്‍സ്പെക്ടര്‍ എസ് വിജയ ശങ്കറിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം അറസ്റ്റു ചെയ്തത്.
എറണാകുളം ബോട്ട് ജെട്ടി ഭാഗത്തെ ലോഡ്ജില്‍ മയക്കുമരുന്നുമായി ഒരാള്‍ താമസിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് പോലിസ് സംഘം ലോഡ്ജ് പരിശോധിച്ചത്.
ലോഡ്ജ് റൂമിലെത്തി പരിശോധന നടത്തിയ പോലിസ് റൂമിലെ കട്ടിലിനടിയില്‍ ഒരു മോട്ടോര്‍ ബൈക്കിന്റെ സീറ്റ് കവറിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ കഞ്ചാവ് കണ്ടെത്തുകയായിരുന്നു. ലക്ഷദ്വീപില്‍ നിന്നും രണ്ടു ദിവസം മുന്‍പ് ചികില്‍സക്കെന്ന വ്യാജനെ കൊച്ചിയിലെത്തി മുറി വാടകയ്ക്കെടുത്ത പ്രതി കഞ്ചാവ് ബൈക്കില്‍ ഒളിപ്പിച്ച് ലക്ഷദ്വീപിലേക്ക് കടത്താനായി കപ്പലില്‍ ടിക്കറ്റ് ബുക്ക് ചെയ്ത് ഇരിക്കുന്നതിനിടയിലാണ് പോലിസിന്റെ വലയില്‍ ഇയാള്‍ കുടുങ്ങിയത്.
Discussion about this post