ആന്ധ്രാപ്രദേശില്‍ ക്ഷേത്രങ്ങള്‍ക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങള്‍ക്ക് എതിരെ ബിജെപി. ഇതിന്റെ ഭാഗമായി ഫെബ്രുവരി 4ന് സംസ്ഥാനത്ത് രഥയാത്ര സംഘടിപ്പിക്കുമെന്ന് ബിജെപി അറിയിച്ചു. കപില തീര്‍ത്ഥം മുതല്‍ രാമ തീര്‍ത്ഥം വരെയാണ് രഥയാത്ര നടക്കുക. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ സോമു വീര്‍രാജുവാകും രഥയാത്ര നയിക്കുക.
അതേസമയം സംഭവങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയ താത്പ്പര്യങ്ങളുണ്ടെന്ന് മുഖ്യമന്ത്രി വൈ.എസ് ജഗന്‍ മോഹന്‍ റെഡ്ഡി പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രഥയാത്ര നടത്തുമെന്ന് ബിജെപി പ്രഖ്യാപിച്ചത്.
പരമ്പരാഗത ദേവീക്ഷേത്രത്തിൽ കുരിശു വരച്ച് പള്ളിയാക്കി മാറ്റാന്‍ ശ്രമം: പ്രതിഷേധം
ജഗൻമോഹൻ റെഡ്ഢി അധികാരത്തിലേറിയതിനു പിന്നാലെ ആന്ധ്രാപ്രദേശിൽ ക്രിസ്ത്യൻ മതപരിവർത്തനങ്ങൾ കൂടുകയും ക്ഷേത്രങ്ങൾക്ക് നേരെയുള്ള അക്രമങ്ങൾ തുടരുകയുമാണ്. താക്കോൽ സ്ഥാനതെല്ലാം പരിവർത്തിത ക്രിസ്ത്യൻ ആളുകളെ ആണ് നിയമിച്ചിരിക്കുന്നത്. തിരുപ്പതി ദേവസ്ഥാനത്തും ഇതേ വിവാദം ഉണ്ടായിരുന്നു.
Discussion about this post