തിരുവനന്തപുരം: വസുധൈവ കുടുംബകം എന്ന ഭാരതീയ പാരമ്പര്യം അന്വര്‍ത്ഥമാക്കുന്ന രീതിയില്‍ ലോക രാജ്യങ്ങളുടെ ഫാര്‍മസിയായി ഇന്ത്യ മാറിയെന്ന് റിപ്പബ്ലിക് ദിന സന്ദേശത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ദേശീയ പതാക ഉയര്‍ത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രിയുടെ ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയെയും ഗവര്‍ണര്‍ പ്രകീര്‍ത്തിച്ചു.
കൊവിഡ് കാലത്ത് ഗാന്ധിയന്‍ ദര്‍ശനങ്ങളുടെ ഭാഗമായ ഗ്രാമ സ്വരാജിനെ അടുത്ത ഘട്ടത്തിലേക്ക് ഉയര്‍ത്താന്‍ ആത്മനിര്‍ഭറിന് സാധിച്ചതായും അദ്ദേഹം പറഞ്ഞു.
ഗവര്‍ണര്‍ ദേശീയ പതാക ഉയർത്തിയ സമയം വായുസേനയുടെ ഹെലികോപ്റ്ററുകള്‍ പുഷ്പവൃഷ്ടി നടത്തി. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ആയിരുന്നു റിപ്പബ്ലിക് ദിനാഘോഷങ്ങള്‍. പൊതുജനങ്ങള്‍ക്കും കുട്ടികള്‍ക്കും ചടങ്ങില്‍ പ്രവേശനം ഉണ്ടായിരുന്നില്ല. വിവിധ സേന വിഭാഗങ്ങള്‍ക്ക് പുറമേ എന്‍സിസിയും പരേഡില്‍ അണിനിരന്നു.
Discussion about this post