ഡല്‍ഹി: കര്‍ഷകരുടെ ട്രാക്ടര്‍ റാലിയില്‍ ഉണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് അടിയന്തര യോഗം വിളിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. ആഭ്യന്തര സെക്രട്ടറി അടക്കമുള്ളവരാണ് യോഗത്തില്‍ പങ്കെടുക്കുന്നത്.
അതേസമയം ഡല്‍ഹി നഗരത്തില്‍ ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചിരിക്കുകയാണ്. ഗതാഗത സംവിധാനങ്ങള്‍ എല്ലാം അടച്ചിട്ടിരിക്കുകയാണ്. ഡല്‍ഹി മെട്രോ സര്‍വ്വീസുകളും നിര്‍ത്തി വച്ചു.
ചെങ്കോട്ടയില്‍ കടന്ന കര്‍ഷകരെ ഒഴിപ്പിക്കാനുള്ള നടപടികള്‍ പൊലീസ് ആരംഭിച്ചു. ട്രാക്ടര്‍ റാലി നടത്തിയവരില്‍ ഒരു വിഭാഗം ചെങ്കോട്ടയില്‍ കടന്നു കൊടികെട്ടിയിരുന്നു. ഡല്‍ഹിയുടെ ഹൃദയഭാഗമായ ഐടിഒയിലും പ്രഗതി മൈതാനിയിലും രാജ്ഘട്ടിലും സമരക്കാര്‍ എത്തി. ഐടിഒ അടക്കമുള്ള സ്ഥലങ്ങളില്‍ കേന്ദ്രസേന രംഗത്തിറങ്ങി.
അതിനിടെ അക്രമികളെ തള്ളിപ്പറഞ്ഞ് സമരസമിതി രംഗത്തെത്തി. വിലക്ക് ലംഘിച്ചത് ബികെയു (ഉഗ്രഹാന്‍), കിസാന്‍ മസ്ദൂര്‍ സംഘ് തുടങ്ങിയവരാണ്. ഇവരുമായി ബന്ധമില്ലെന്ന് കര്‍ഷകരുടെ സംയുക്ത സമരസമിതി പറഞ്ഞു. യുധിഷ്ടിര്‍ ബ്രിജില്‍ നിന്ന് സീലാംപുരിലേക്കുള്ള ട്രാഫിക് ഡല്‍ഹി പൊലീസ് തടഞ്ഞു.
ജുമാ മസ്ജിദ്, ദില്‍ഷാദ് ഗാര്‍ഡന്‍, ജില്‍മി, മാന്‍സരോവര്‍ പാര്‍ക്ക് എന്നിവിടങ്ങളില്‍ മെട്രോ സ്റ്റേഷനുകളിലേക്ക് പ്രവേശിക്കാനും പുറത്തിറങ്ങാനുമുള്ള ഗേറ്റുകള്‍ അടച്ചതായി ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ അറിയിച്ചു.
Discussion about this post