അബുദാബി:72ാമത് റിപ്പബ്ലിക് ദിനം ആഘോഷിച്ച് യുണൈറ്റഡ് അറബ് രാജ്യങ്ങളും. വെര്‍ച്വല്‍ കോണ്‍ഫ്രന്‍സിലൂടെയാണ് പരിപാടി ആഘോഷിച്ചത്. ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ കോണ്‍സുലേറ്റ് ജനറല്‍ അമാന്‍ പുരി ഇന്ത്യയുടെ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തി. കേന്ദ്ര സഹമന്ത്രി രാംദാസ് അത്തവാലെ ചടങ്ങില്‍ പങ്കെടുത്തു.
അബുദാബിയിലെ ഇന്ത്യന്‍ എംബസിയില്‍ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഇന്ത്യന്‍ അംബാസഡര്‍ പവന്‍ കപൂര്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തി. യുണൈറ്റഡ് അറബ് എമിറേറ്റുകളില്‍ താമസിക്കുന്ന ഇന്ത്യന്‍ വംശജര്‍ക്കും മറ്റ് രാജ്യങ്ങളിലെ പൗരന്മാര്‍ക്കും പുരി ആശംസകള്‍ നേര്‍ന്നു.
33 ലക്ഷത്തോളം വരുന്ന ഇന്ത്യന്‍ സമൂഹത്തോട് പ്രത്യേക ദയ കാണിച്ച യുണൈറ്റഡ് അറബ് എമിറേറ്റ്‌സിനും നന്ദി അറിയിക്കുന്നുവെന്ന് അമാന്‍പുരി പറഞ്ഞു.
‘യുണൈറ്റഡ് അറബ് എമിറേറ്റുകളില്‍ ജീവിക്കുന്നതില്‍ ഞങ്ങള്‍ക്കെല്ലാവര്‍ക്കും സന്തോഷമുണ്ട്െന്നും അദ്ദേഹം അറിയിച്ചു. കൊറോണ പകര്‍ച്ച വ്യാധി പ്രതിരോധ പ്രവര്‍ത്തനത്തിന് ലോകത്തിന് മു്‌നനില്‍ മാതൃകയാവാന്‍ അറബ് രാജ്യങ്ങള്‍ക്ക് സാധിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.












