ചണ്ഡിഗഡ്: യഥാര്‍ഥ കര്‍ഷകര്‍ അതിര്‍ത്തിയിലേക്ക് മടങ്ങണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്. 60 ദിവസങ്ങളായി സമാധാനപൂര്‍വമായി സമരം ചെയ്ത് കര്‍ഷകര്‍ നേടിയെടുത്ത സല്‍പ്പേരിന് കളങ്കം വരുത്തുന്നതായിരുന്നു ഇന്നത്തെ സംഘര്‍ഷങ്ങളെന്നും അദ്ദേഹം പറഞ്ഞു.
ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങളാണ് ഡല്‍ഹിയില്‍ കാണുന്നത്. ചിലര്‍ നടത്തുന്ന അക്രമം അംഗീകരിക്കാനാവില്ല. 60 ദിവസങ്ങളായി സമാധാനപൂര്‍വമായി സമരം ചെയ്ത് കര്‍ഷകര്‍ നേടിയെടുത്ത സല്‍പ്പേരിന് കളങ്കം വരുത്തുന്നതായിരുന്നു ഇന്നത്തെ സംഘര്‍ഷങ്ങള്‍. കര്‍ഷക നേതാക്കൾ ട്രാക്ടര്‍ റാലിയില്‍ നിന്നും മാറിനില്‍ക്കണം. യഥാര്‍ഥ കര്‍ഷകരോട് ഡല്‍ഹിയില്‍ നിന്ന് അതിര്‍ത്തികളിലേക്ക് മടങ്ങിപ്പോകാണമെന്ന് അഭ്യര്‍ഥിക്കുകയാണ്. – അമരീന്ദര്‍ സിങ് ട്വീറ്റ് ചെയ്തു.
Discussion about this post