കൊച്ചി: കാക്കനാട് രാജഗിരി എന്‍ജിനീയറിങ് കോളജിലെ വിദ്യാര്‍ഥികളായ നിവേദിത അഗസ്റ്റിനും ലിബിന് വര്‍ഗീസും ശയ്യാവലംബരായവര്‍ക്കായി കണ്ടുപിടിച്ച ‘മൊയബിലി’ന് സംഗമത്തിന്റെ അംഗീകാരം. ചെലവുകുറഞ്ഞ ഇലക്ട്രിക് റോള്‍ കസേരയാണ് മൊയബിലി.
കട്ടിലില്‍ കിടക്കുന്ന രോഗിക്ക് കസേരയിലേക്ക് മാറിക്കിടക്കാനും ശുചിമുറിയില്‍ പരസഹായമില്ലാതെ പോകാനും മുറിയിലും പുറത്തും സഞ്ചരിക്കാനും മൊയബിലി ഉപയോഗിക്കാം. ഉപയോഗമനുസരിച്ച് കസേരയും വീല്‍ചെയറും കിടക്കയുമായി മാറ്റാന്‍ കഴിയും.
അമ്പതിനായിരം രൂപയാണ് മൊയബിലി നിര്‍മിക്കാന്‍ ചെലവ്. വ്യവസായിക അടിസ്ഥാനത്തിലാകുമ്പോള്‍ ചെലവ് കുറയും. സര്‍ക്കാര്‍ സഹായം ലഭ്യമാകുമെന്നാണ് ഇവരുടെ പ്രതീക്ഷ. എം.ടെക് വിദ്യാര്‍ഥിയായ ലിബിന് . കോഴഞ്ചേരി ലാല്‍ജി വര്‍ഗീസിന്റെയും മേഴ്സിയുടെയും മകനാണ്. ബിടെക് വിദ്യാര്‍ഥിനിയായ നിവേദിത തൊടുപുഴ സ്വദേശിനിയാണ്. പിതാവ് അഗസ്റ്റിന് മാത്യു, മാതാവ് സിനോഫിയ.
Discussion about this post