ഡൽഹി: ഇന്ത്യൻ വ്യോമസേനക്ക് കരുത്ത് പകരാൻ മൂന്ന് റഫാൽ യുദ്ധ വിമാനങ്ങൾ കൂടി ഫ്രാൻസിൽ നിന്നും പുറപ്പെടുന്നു. ഇടയ്ക്ക് ഇറങ്ങാതെ നേരിട്ട് ഇന്ത്യയിൽ എത്തുന്ന വിമാനങ്ങളിൽ യു എ ഇയിൽ വെച്ച് വ്യോമസ്ഥിതമായി ഇന്ധനം നിറയ്ക്കും. വിമാനങ്ങൾ ഫ്രാൻസിൽ നിന്നും പുറപ്പെട്ടാൽ പിന്നീട് ജാമ്നഗർ വിമാനത്താവളത്തിലാകും ഇറങ്ങുക.
ഫ്രാൻസിൽ നിന്നും ഇന്ത്യയിലേക്ക് എത്തുന്ന റഫാൽ യുദ്ധവിമാനങ്ങളുടെ മൂന്നാം സംഘമാണ് ഇത്. മുപ്പത്തിയാറ് വിമാനങ്ങളാണ് ആകെ ഇന്ത്യ ഫ്രാൻസിൽ നിന്നും വാങ്ങുന്നത്.
മാർച്ചിൽ മൂന്ന് വിമാനങ്ങൾ കൂടി ഇന്ത്യയിൽ എത്തും. തുടർന്ന് ഏപ്രിലിൽ ഏഴ് യുദ്ധവിമാനങ്ങൾ കൂടി ഇന്ത്യയിലേക്ക് എത്തും. റഫാൽ യുദ്ധവിമാനങ്ങളുടെ ആദ്യ സംഘം ജൂലൈ 28ന് ഇന്ത്യയിൽ എത്തിയിരുന്നു. സെപ്റ്റംബർ 10ന് ഹരിയാനയിലെ അംബാല എയർ ബേസിൽ വെച്ച് അവ വ്യോമസേനയുടെ ഭാഗമായിരുന്നു.
റഫാൽ യുദ്ധവിമാനങ്ങളുടെ രണ്ടാം ബാച്ച് നവംബർ 4ന് ഇന്ത്യയിൽ എത്തിയിരുന്നു.
Discussion about this post