പാലക്കാട് : സിപിഎം നേതാവായ ഭര്‍ത്താവ് ജീവിച്ചിരിക്കെ ഭാര്യ വിധവാ പെന്‍ഷന്‍ വാങ്ങുന്നു. പാലക്കാട് വടകര പഞ്ചായത്തിലെ മൂന്നാം വാര്‍ഡിലെ താമസക്കാരിയും സിപിഎം കോഴിപ്പാറ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുടെ ഭാര്യയുമായ ധനലക്ഷ്മിയാണ് വിധവ പെന്‍ഷന്‍ വാങ്ങുന്നത്. സുലൈമാന്‍ ഭരണസമിതി അംഗമായ കോഴിപ്പാറ സഹകരണബാങ്കിന്റെ പെന്‍ഷന്‍ വിതരണ ചുമതല ധനലക്ഷ്മിക്കാണ്.
ആദ്യ ഭര്‍ത്താവ് മരിച്ച ശേഷമാണ് ധനലക്ഷ്മി സുലൈമാനെ വിവാഹം ചെയ്തത് . 2016 മുതലാണ് ധനലക്ഷ്മി വിധവ പെന്‍ഷന്‍ വാങ്ങി തുടങ്ങിയത്. എന്നാല്‍ 2010 ല്‍ സുലൈമാന്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സമര്‍പ്പിച്ച നാമനിര്‍ദ്ദേശ പത്രികയില്‍ ഭാര്യയുടെ സ്ഥാനത്ത് ധനലക്ഷി എന്നാണ് ചേര്‍ത്തിരിക്കുന്നത്.
ട്രാക്ടര്‍ റാലിയിലെ സംഘര്‍ഷം; കര്‍ഷക നേതാവ് ദര്‍ശന്‍ പാലിനു ഡല്‍ഹി പോലിസിന്റെ നോട്ടീസ്
2019 ല്‍ ഇവര്‍ പുനര്‍വിവാഹിതയല്ലെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാത്തതിനാല്‍ പെന്‍ഷന്‍ തടഞ്ഞിരുന്നു. എന്നാല്‍ 2020 ല്‍ ഇവര്‍ പുനര്‍വിവാഹിതയല്ലെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചതിനാല്‍ കുടിശ്ശികയുള്ള പെന്‍ഷന്‍ അനുവദിച്ചിരുന്നു.അര്‍ഹതയുണ്ടായിട്ടും നിരവധി ആളുകള്‍ പെന്‍ഷന്‍ കിട്ടാതിരിക്കുമ്പോഴാണ് സിപിഎം നേതാവിന്റെ ഭാര്യ വിധവ പെന്‍ഷന്‍ വാങ്ങുന്നത്.












