ഡൽഹി: കർഷക സമരങ്ങളുടെ മറവിൽ റിപ്പബ്ലിക് ദിനത്തിൽ രാജ്യതലസ്ഥാനത്ത് അരങ്ങേറിയ അക്രമങ്ങളിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന പൊലീസുകാരെ സന്ദർശിക്കാനൊരുങ്ങി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അക്രമത്തിൽ 394 പൊലീസുകാർക്ക് പരിക്കേറ്റതായി ഡൽഹി പൊലീസ് അറിയിച്ചിരുന്നു. ഇവർ നിലവിൽ തീർത്ഥ് റാം ആശുപത്രിയിൽ ചികിത്സയിലാണ്.
അതേസമയം അക്രമം അഴിച്ചു വിട്ടവർക്കെതിരെ നടപടി ശക്തമാക്കാൻ കേന്ദ്ര സർക്കാർ പൊലീസിന് നിർദ്ദേശം നൽകി. സമരവേദികള്‍ ഒഴിപ്പിക്കാന്‍ പൊലീസ് നീക്കം ആരംഭിച്ചു. ഗാസിപ്പൂരിലെ സമരവേദി ഒഴിയാന്‍ പൊലീസ് സമരക്കാരോട് ആവശ്യപ്പെട്ടു.
അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് മേധാ പട്കർ ഉൾപ്പെടെ 37 നേതാക്കൾക്കെതിരെ പൊലീസ് കേസെടുത്തു. പ്രത്യേക സംഘത്തെ നിയോഗിച്ച് അന്വേഷണം വിപുലീകരിക്കാൻ പൊലീസ് തീരുമാനിച്ചു. ഇന്ന് കൂടുതൽ പേർക്കെതിരെ കേസെടുക്കും. കുറ്റക്കാർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തും.
Discussion about this post